തിരുവനന്തപുരം: എൽഡിഎഫ് നേതൃത്വത്തിലുള്ള വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നിന്ന് ആരംഭിക്കും.
സിപിഐ എം സംസ്ഥാന സെകട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് ജാഥ ക്യാപ്റ്റൻ. മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നയിക്കും.
യുഡിഎഫ് ഭരണകാലത്ത് സങ്കൽ പ്പിക്കാൻപോലും കഴിയാത്ത വികസന ക്ഷേമപ്രവർത്തനങ്ങൾക്കാണ് കേരളം പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് സാക്ഷ്യം വഹിച്ചതെന്നാണ് എൽ ഡി എഫ് പ്രചാരണം.
വർഗീയ കലാപങ്ങളില്ലാത്ത വർഷങ്ങളാണ് കടന്നുപോയത്. യുഡിഎഫ് ഭരണകാലത്ത് കേരളം അനുഭവിച്ച വികസന മുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും തമ്മിലടിയും ജനങ്ങൾ മറന്നിട്ടില്ലെന്നു എൽഡിഎഫ് യാഥാർഥ്യമാക്കിയ അഭിമാനകരമായ നേട്ടങ്ങളെ സംഘടിതമായ കള്ളപ്രചാരണം വഴി തമസ്ക്കരിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമങ്ങളെ ജനസമക്ഷം ജാഥ തുറന്നുകാട്ടുമെന്നും എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി .
LDF Development Movement marches in February











