ന്യൂഡൽഹി: ന്യൂയോർക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ, ജയിലിൽ കഴിയുന്ന ഇന്ത്യൻ ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി എഴുതിയ കത്ത് പുറത്ത്.
തിഹാർ ജയിലിൽ യു.എ.പി.എ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർഥി കുടിയായ ഉമർ ഖാലിദിനെ സംബോധന മംദാനി എഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസം ഉമറിന്റെ സുഹൃത്ത് ബനജ്യോത്സന ലാഹിരിയാണ് പുറത്തുവിട്ടത്. ന്യൂയോർക്കിന്റെ അമരത്തെത്തുന്ന ആദ്യ മുസ്ലിം വംശജനും ഇന്ത്യൻ വംശജനുമായ മംദാനി, കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കുന്നു.
നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു’ -സ്വന്തം കൈപ്പടയിൽ മംദാനി കുറിച്ചു.
നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി രംഗത്തെ ത്തിയിരുന്നു.
Letter written by Sohran Mamdani expressing support for Umar Khalid released













