ലോക കേരള സഭ പ്രവാസി കേരളീയര്‍ക്ക് ഭാവി കേരളത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടുവെയ്ക്കാനുള്ള ജനാധിപത്യ വേദി: മുഖ്യമന്ത്രി

ലോക കേരള സഭ പ്രവാസി കേരളീയര്‍ക്ക് ഭാവി കേരളത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടുവെയ്ക്കാനുള്ള ജനാധിപത്യ വേദി: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരള സഭ പ്രവാസി കേരളീയര്‍ക്ക് ഭാവി കേരളത്തെ ക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകല്‍ മുന്നോട്ടുവെ യ്ക്കാനുള്ള ജനാധിപത്യ വേദിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നി യമസഭയില്‍ ലോക കേരളസഭ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുക യായിരുന്നു മുഖ്യമന്ത്രി

കേരളസമൂഹത്തേയും സംസ്‌കാരത്തേയും സൃഷ്ടിക്കുന്നതിലും പുനഃസൃ ഷ്ടിക്കുന്ന തിലും കേരളത്തിന് അകത്തുള്ളവര്‍ക്ക് എന്നപോലെ പുറത്തുള്ളവര്‍ക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് കേരളത്തെ ലോക കേരളമായി പുനര്‍വിഭാവനം ചെയ്യേ ണ്ടതുണ്ട്. നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണം.

അകം കേരളവും പുറം കേരളവും തമ്മിലുള്ള ഒത്തൊരുമ വളര്‍ത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അവയുടെ എല്ലാം കേന്ദ്ര സ്ഥാനത്താണ് ലോക കേരള സഭയുടെ സ്ഥാനം. കാരണം അത് പ്രവാസി കേരളീയര്‍ക്ക് ഭാവി കേരളത്തേക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കാനുള്ള ജനാധിപത്യ വേദിയാണ്. നല്ല പൊതു അംഗീകാരം ഇപ്പോള്‍ വന്നു കഴിഞ്ഞു.

ലോക കേരള സഭയുടെ ആദ്യ സമ്മേളനം നടന്നപ്പോള്‍ അതിനെതിരെ ചില കേന്ദ്ര ങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നുവന്നിരുന്നു എന്നു നിങ്ങള്‍ക്കറിയാം. എതിര്‍പ്പും പരിഹാസവുമൊക്കെയുണ്ടായി. സഭയില്‍ പങ്കെടുക്കാനെത്തിയ ബഹുമാന്യരായ അംഗങ്ങളെ വളരെ മോശമായി ചിത്രീകരിക്കുന്ന നിലവരെയുണ്ടായി.

ചൈനയെപ്പോലെ ഇന്ത്യയും ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമുള്ള രാജ്യമാണ്. ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ചേര്‍ത്തു പിടിക്കാന്‍ തയ്യാറായാല്‍ അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാവും. പ്രവാസി ദിവസ് പോലെയുള്ള ചടങ്ങുകളെക്കാള്‍ കൂടുതല്‍ പ്രായോഗികമായി പ്രവാസികളെ ചേര്‍ത്തു പിടിക്കേണ്ട നടപടികള്‍ കാലം മാറുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും സ്വീകരിക്കേണ്ടിവരും.

കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിനിധികള്‍ മുമ്പോട്ടുവച്ച നിര്‍ദേശങ്ങളില്‍ നടപ്പാ ക്കാന്‍ സാധ്യമായ 28 എണ്ണം ലോക കേരള സഭാ സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുത്തു. അതില്‍ 10 എണ്ണം നടപ്പാക്കി. 13 എണ്ണം നടപ്പാക്കിവരുന്നു. 5 എണ്ണം വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയി ല്‍പ്പെടു ത്തേണ്ട .വയാണ്. അതു ചെയ്തിട്ടുണ്ട്.

പ്രവാസി മിഷന്‍ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചു. അത് ചെയ്തു. തിരിച്ചുവരുന്ന പ്രവാസികളുടെ സാമ്പത്തിക പുനഃസം യോജനം, സംരംഭകത്വം, നോര്‍ക്കയുടെ വികേന്ദ്രീകരണം, പുനരധിവാസ പദ്ധതികളുടെ ആസൂത്രണം, എന്നിവ മുന്‍നിര്‍ത്തിയുള്ളതാണ് മിഷന്‍. മറ്റൊന്ന് നോര്‍ക്കാ കെയര്‍ എന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് ബാധകമാകുന്ന ഒന്നാണിത്. പ്രവാസി രംഗത്തെ ഏറ്റവും വലിയ ആഗോള പദ്ധതിയാണിത്.
വിദേശ റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു നോര്‍ക്ക പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നുണ്ട്. നിലവിലെ എന്‍ ആര്‍ ഐ പോലീസ് സ്റ്റേഷന് ഉപരിയായി നേരിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണിത്.

പഠനസംബന്ധമായ സമഗ്ര ഓണ്‍ലൈന്‍ സംവിധാനം, സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ എന്നിവ പൂര്‍ത്തിയായി. വിദേശ രാജ്യങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചു. ആദ്യ ഘട്ടത്തില്‍ കാനഡയിലെ അമ്പതില്‍പ്പരം സംഘങ്ങളെ ഒരുമിപ്പിച്ചു കൊണ്ട് നോര്‍ക്ക കാനഡ കോ-ഓര്‍ഡിനേ ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
ഓണ്‍ലൈനിലൂടെയുള്ള സൗജന്യ മാനസികാരോഗ്യ കണ്‍സള്‍ട്ടേഷന്‍ സംവിധാനം, വികസന കാര്യങ്ങളില്‍ പ്രവാസി മലയാളി പ്രൊഫഷണലുകള്‍ക്ക് ഇടപെടാനുള്ള സംവിധാനം എന്നിവ ആരംഭിച്ചു. നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് നടത്തി. നോര്‍ക്ക വിമന്‍ സെല്ലിന്റെ രൂപീകരണം അടക്കം വേറെയുമുണ്ട് നടപ്പാക്കിയ പദ്ധതികളെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Loka Kerala Sabha is a democratic platform for expatriate Keralites to put forward their views on the future of Kerala: Chief Minister

Share Email
Top