തായ്ലാൻഡിൽ  വൻ ട്രയിൻദുരന്തം:  ഓടിക്കൊണ്ടിരുന്ന ട്രയിനിലേക്ക് ക്രെയിൻ വീണ് 19 പേർ കൊല്ലപ്പെട്ടു

തായ്ലാൻഡിൽ  വൻ ട്രയിൻദുരന്തം:  ഓടിക്കൊണ്ടിരുന്ന ട്രയിനിലേക്ക് ക്രെയിൻ വീണ് 19 പേർ കൊല്ലപ്പെട്ടു

ബാങ്കോക്ക്:  തായ്‌ലൻഡിൽ  ഓടിക്കൊണ്ടിരുന്ന ട്രയിനിനു മുകളിലേത്  ഭീമൻ ക്രെയിൻ വീണ് വൻ ദുരന്തം.  അപകടത്തിൽ  19 പേർ കൊല്ലപ്പെ ട്ടതായാണ് പ്രാഥമിക വിവരം. . എൺപ തോളം പേർക്ക് പരിക്കേറ്റതായാണ് പ്രാദേശിക പോലീസ് വ്യക്തമാക്കുന്നത്.

രാവിലെ തായ്‌ലൻഡിന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ നഖോൺ രത്‌ചസിമയിലെ സിഖിയോ ജില്ലയിലാണ് അപകടം സംഭവിച്ചത്. തലസ്ഥാനമായ ബാങ്കോക്കി ൽ നിന്ന് ഉബോൺ രത്‌ചതാനിയിലേക്ക്  പോകുകയായിരുന്നു ട്രെയിൻ. ഹൈസ്പീ ഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് പതിച്ചത്. ക്രെയിൻ ട്രയിനിന്നു മുകളിലേക്ക് പതിച്ച 

 ആഘാതത്തിൽ ട്രെയിനിന്റെ ബോഗികൾ പാളം തെറ്റുകയും  കോച്ചിന് തീപിടിക്കു കയും ചെയ്തു. അപകടസമയത്ത് ട്രെയിനിൽ 195 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തെ ക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഗതാഗത മന്ത്രി പിഫാത്ത് രത്‌ചകിത്പ്രകാർ ഉത്തരവിട്ടു. അപകടത്തിൽപ്പെട്ട യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Major train accident in Thailand: 19 killed as crane falls on moving train

Share Email
LATEST
Top