ന്യൂയോർക്ക്: മിനിയാപൊളിസിൽ ഐസിഇ നടത്തുന്ന കുടിയേറ്റ നിയന്ത്രണങ്ങളും റെയ്ഡും ഭയാനകമെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. മിനിയാ പോളിസിൽ പരിശോധനയുടെ പേരിൽ നടക്കുന്ന ക്രൂരത സംബന്ധിച്ച് പ്രസിഡന്റ് ട്രംപിനോട് സംസാരിച്ചതായും മംദാനി എ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ കുടിയേറ്റവിരുദ്ധ പരിശോധനയ്ക്കിടെ ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ യുഎസ് പൗരൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മംദാനി ഈ പ്രതികരണം നടത്തിയത്.
അവിടെ നമ്മൾ കണ്ടത് ഭയാനകമായ കാഴ്ച്ചയാണെന്നു എബിസി ന്യൂസിന്റെ “ദിസ് വീക്ക്” പരിപാടിയിൽ മംദാനി പറഞ്ഞു. നപടികൾ മനുഷ്യത്വ രഹിതമാണ്. പൊതുജന സുരക്ഷയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അവർ ഒന്നും ചെയ്യുന്നില്ല,. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് തന്റെ നിലപാട് നേരിട്ട് അറിയിച്ചതായും മംദാനി പറഞ്ഞു.മിനിയാപൊളിസിൽ ജനങ്ങൾ ഭീതിയിലാണ് .ഫെഡറൽ ഏജന്റുമാരുടെ നീക്കങ്ങളെ അപലപിച്ചു.
ഇപ്പോൾ, രാജ്യത്തുടനീളമുള്ള ആളുകളെ ഭയപ്പെടുത്തുന്ന മുഖംമൂടി ധരിച്ച ഏജന്റുമാരുണ്ടെന്നും. മിനിയാ പോളി സ് വെടിവയ്പ്പിനെ മംദാനി “കൊലപാതകം” എന്ന് വിളിച്ചു.
ന്യൂയോർക്കിൽ സമാനമായ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ നടക്കുന്നത് എങ്ങനെ തടയുമെന്ന് ചോദിച്ചപ്പോൾ, നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു മറുപടി.
Mamdani: Ongoing immigration enforcement in Minneapolis is ‘horrific’













