തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി ഉണ്ണികൃഷ്ണനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുംബൈയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ ഇന്നലെരാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരത്ത് ട്രെയിൻ മാർഗം എത്തിച്ചത്. ഗാർഹിക പീഡനം,ആത്മഹത്യ പ്രേരണ കുറ്റങ്ങളാണ് ഉണ്ണികൃഷ്ണനതിരെ ചുമത്തിയിട്ടുളളത്. തന്‍റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദി ഭർത്താവ് ഉണ്ണികൃഷ്ണനാണെന്നായിരുന്നു മരിച്ച ഗ്രീമയുടെ സന്ദേശം. അമ്മ സജിതയുടെ അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമായതെന്നും ഉണ്ണികൃഷ്ണൻ നിരപരാധിയെന്നുമാണ് ബന്ധുക്കളുടെ വാദം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.
അമ്മയും മകളും ആത്മഹത്യ ചെയ്ത കേസ് : പ്രതി ഉണ്ണികൃഷ്ണനെ ഇന്ന് കോടതിയിൽ ഹാജരാക്കും
January 25, 2026 9:09 am













