മരിയ കൊറിന മച്ചാഡോ ലിയോ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

മരിയ കൊറിന മച്ചാഡോ ലിയോ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

വത്തിക്കാന്‍ സിറ്റി: വെനസ്വേലന്‍ പ്രതിപക്ഷനേതാവും സമാധാനത്തിനുളള നൊബേല്‍ സമ്മാന ജേതാവുമായ മരിയ കൊറിന മച്ചാഡോ വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമയാി കൂടിക്കാഴ്ച്ച നടത്തി.
വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.

തുടര്‍ന്ന് മരിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും ചര്‍ച്ച നടത്തി. തനിക്ക ഏറ്റവും അഗുഗ്രഹപ്രദമായ സമയമെന്നായിരുന്നു മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച് മരിയയുടെ പ്രതികരണം. വെനസ്വേലിയയില്‍ നടക്കുന്ന് കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് മാര്‍പാപ്പയ്ക്കു നന്ദി അറിയിച്ചതായും മരിയ മച്ചാഡോ പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഉറച്ചുനില്‍ക്കുകയും പ്രാര്‍ഥനയില്‍ തുടരുകയും ചെയ്യുന്ന വെനസ്വേലന്‍ ജനതയുടെ ശ ക്തി മാര്‍പാപ്പയെ അറിയിച്ചതായും തട്ടി ക്കൊണ്ടുപോയി കാണാതായ എല്ലാ വെനസ്വേലക്കാര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചതായും മരിയ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Maria Corina Machado meets with Pope Leo

Share Email
LATEST
Top