ന്യൂയോര്‍ക്ക്: തിരുവല്ല ഇരട്ടപ്‌ളാമൂട്ടില്‍ പരേതനായ ഇ.എ. വര്‍ഗ്ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗ്ഗീസ് (മേരി 96) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 1983-ല്‍ തിരുവല്ലയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ മറിയാമ്മയുടെ കുടുംബം ദീര്‍ഘ നാളായി ന്യൂഹൈഡ് പാര്‍ക്കിലാണ് താമസം. തികഞ്ഞ സഭാ വിശ്വാസിയും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപികയുമായിരുന്ന പരേത ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായിരുന്നു.
ജനുവരി 2 വെള്ളി വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (858 Roosevelt Street, Franklin Square, NY 11010) പൊതുദര്‍ശനത്തിന് ശേഷം 3 ശനിയാഴ്ച രാവിലെ 9-ന് നാസ്സോ നോള്‍സ് സെമിത്തേരിയിന്‍ സംസ്‌കാരവും നടത്തുന്നതാണ്.
മക്കള്‍: സണ്ണി, മോനി, രാജന്‍, വല്‍സന്‍, ജിജി, ബിജു. എല്ലാവരും സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങള്‍.
മരുമക്കള്‍: ശാന്തി, സൂസന്‍, ലിസ്സി, ഓമന, ബീന, പ്രീത.
Mariamma Varghese passes away in New York













