സൗത്ത് കരോലിന: സൗത്ത് കരോലിനയില്‍ അഞ്ചാംപനി വ്യാപിക്കുന്നു. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇതിനോടകം അഞ്ചാംപനി പിടിപെട്ടത്. പനി പടര്‍ന്തിലേറെയും കൗമാരക്കാരിലും കുട്ടികളിലുമാണ. കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ക്ലെംസണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളിലും പനി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. 30000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാമ്പസാണ് ക്ലെംസണ്‍ സര്‍വകലാശാല. പകര്‍ച്ചന്നതി അതിവേഗം പടരുന്ന സാഹചര്യത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരെ ക്വാറന്റെയന്‍ ചെയ്യുമെന്നു അധികൃതര്‍ വ്യക്തമാക്കി.
പാല്‍മെട്ടോയില്‍ പകര്‍ച്ചപ്പനി വലിയതോതില്‍ വ്യാപിക്കുന്നതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ദിസങ്ങള്‍ക്കുള്ളില്‍ ഈ മേഖലയില്‍ മാത്രം 558 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊതുജനാരോഗ്യ വകുപ്പ് വ്യക്തമാക്കി. പനിബാധിതരുടെ എണ്ണം കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഇരട്ടിയായതാായി സൗത്ത് കരോലിനയിലെ പ്രിസ്മ ഹെല്‍ത്തിലെ എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യനായ ഡോ. ജോനാഥന്‍ എല്‍ക്‌സ് വ്യക്തമാക്കി .
200 പേര്‍ ഇപ്പോഴും രോഗബാധിതരായി ചികിത്സയിലുണ്ടെന്നു പ്രിസ്മ ഹെല്‍ത്ത് പീഡിയാട്രിക് ഡോക്ടര്‍ ഡോ. റോബിന്‍ ലാക്രോയിക്‌സ് വ്്യക്്തമാക്കി. ഒരാളില്‍ നിന്നും പത്തിലധിതം ആളുകളിലേക്ക് വൈറസ് ബാധ ഉണ്ടാവാന്‍ സാധ്യത ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.സൗത്ത് കരോലിനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളില്‍ ഭൂരിഭാഗവും കുട്ടികളും കൗമാരക്കാരുമാണ്.
കഴിഞ്ഞ വര്‍ഷം യുഎസില്‍ 2,242 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയതതായി്ഫെ ഡറല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു.
Measles outbreak among teenagers in South Carolina: Including students at Clemson University











