അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍: അടിയന്തിര ചികിത്സ ഒഴികെയുള്ള മറ്റു സേവനങ്ങള്‍ ബഹിഷ്‌കരിക്കും

അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍: അടിയന്തിര ചികിത്സ ഒഴികെയുള്ള മറ്റു സേവനങ്ങള്‍ ബഹിഷ്‌കരിക്കും

തിരുവനന്തപുരം: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. ഇതിന്റെ ഭാഗമായി അടിയന്തിര ചികിത്സ ഒഴികെയുള്ള മറ്റു സേവനങ്ങള്‍ ബഹിഷ്‌കരിക്കും.

ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശിക നല്‍കുക, താല്‍ക്കാലിക – കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങി വര്‍ഷങ്ങളായി ഉന്നയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങളില്‍ ഗവണ്‍മെന്റ് അധികൃതര്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കുന്നില്ലെന്നാരോപിച്ച് ജനുവരി 13 മുതല്‍ മുതല്‍മഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവച്ച് സമരം നടത്താന്‍ തീരുമാനിച്ചു.

2025 ജൂലൈ ഒന്നുമുതല്‍ കെജിഎംസിറ്റിഎ പ്രതിഷേധത്തിലാണ്. മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാവാത്തതിന ാല്‍ ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുന്നതിനോടൊപ്പം സമരം ശക്തമാക്കുവാന്‍ തീരുമാനിച്ചു.


അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി

Medical college doctors announce indefinite strike: Will boycott services other than emergency treatment

Share Email
Top