മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റോണള്‍ഡ് റീഗന്റെ മകന്‍ മൈക്കല്‍ റീഗന്‍ അന്തരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റോണള്‍ഡ് റീഗന്റെ മകന്‍ മൈക്കല്‍ റീഗന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റോണള്‍ഡ് റീഗന്റെ മൂത്തമകന്‍ മൈക്കല്‍ റീഗന്‍ (80) അന്തരിച്ചു. മരണവാര്‍ത്ത റോണള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുറത്തറിയിച്ചത്. കാന്‍ സര്‍ബാധിതനായിരുന്നു

1945 ലാണ് റീഗണ്‍ ജനിച്ചത്. ജനിച്ചതിന് മണിക്കൂറുകള്‍ക്കകം തന്നെ റോണള്‍ഡ് റീഗനും ഭാര്യയും നടിയുമായ ജെയ്ന്‍ വയ്മാനും മൈക്കല്‍ റീഗനെ ദത്തെടുക്കുകയായിരുന്നു. മൈക്കള്‍ റീഗണ്‍ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലും ലോസ് ആഞ്ചലസ് വാലി കോളേജിലും പഠനത്തിനു ശേഷം അഭിനയരംഗത്തേക്കും കടന്നു. തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് റേഡിയോ അവതാരകനായി ‘ദ മൈക്കല്‍ റീഗന്‍ ഷോ’ എന്ന ടോക് ഷോയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഓണ്‍ ദ ഔട്ട്സൈഡ് ലുക്കിംഗ് ഇന്‍, ‘ടൈ്വസ് അഡോപ്റ്റഡ്’ എന്നീ പുസ്തകങ്ങളില്‍ റീഗണ്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട അനുഭവങ്ങളെഴുതി. 2016ല്‍ പുറത്തിറങ്ങിയ ‘ലെസണ്‍സ് മൈ ഫാദര്‍ ടോട്ട്മി’യില്‍, റോണള്‍ഡ് റീഗന്റെ മകനായി വളര്‍ന്നപ്പോള്‍ ലഭിച്ച ജീവിതപാഠങ്ങള്‍ വിശദീകരിച്ചു. ജൂവനൈല്‍ ഡയബീറ്റീസ് റിസര്‍ച്ച് ഫൗണ്ടേഷന്‍, സിസ്റ്റിക് ഫൈബ്രോസിസ് ഫൗണ്ടേഷന്‍, സ്റ്റാച്യു ഓഫ് ലിബര്‍ട്ടി റെസ്റ്ററേഷന്‍ ഫണ്ട് തുടങ്ങിയ സംഘടനകള്‍ക്കായപ്രവര്‍ത്തിച്ചു. റീഗന്‍ ലെഗസി ഫൗണ്ടേഷന്റെ പ്രസിഡന്റും ചെയര്‍മാനുമായിരുന്ന അദ്ദേഹം.

Michael Reagan passes away

Share Email
LATEST
Top