ന്യൂഡല്‍ഹി: വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിനു പിന്നാലെ വെനസ്വേലിയയിലെ സ്ഥിതിഗതികള്‍ രൂക്ഷമാകാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ വെനസ്വേലിയയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. വെനിസ്വേലയിലുള്ള തങ്ങളുടെ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും അവരുടെ നീക്കങ്ങള്‍ നിയന്ത്രിക്കാനും ഇന്ത്യ ശനിയാഴ്ച ഒരു ഉപദേശം നല്‍കി.
വെനിസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരും കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. എംബസിയുടെ ഇമെയില്‍ വിലാസം, cons.caracas@mea.gov.in , അടിയന്തര ഫോണ്‍ നമ്പര്‍ + 58-412-9584288 എന്നിവയും നല്കി. വാട്ട്സ്ആപ്പ് കോളുകള്‍ക്ക് ഇത് ലഭ്യമാണ്.
കാരക്കാസില്‍ യുഎസ് സൈന്യം ‘വലിയ തോതിലുള്ള വ്യോമാക്രമണങ്ങള്‍’ നടത്തി പുലര്‍ച്ചെ മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടയതിനു പിന്നാലെ വെനിസ്വേലയില്‍ അതിവേഗം വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ നിര്‍ദേശം.
Ministry of External Affairs issues alert to Indian citizens in Venezuela













