മിനസോട്ട: മിനസോട്ട മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ആശ മാത്യു ചുമതലയേറ്റു. പുതുവത്സരത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ചടങ്ങിലാണ് പുതിയ ഭരണസമിതി സംഘടനയുടെ ചുമതലയേറ്റെടുത്തത്.അമേരിക്കയിലെ മലയാളി സമൂഹത്തിനിടയില്‍ ശ്രദ്ധേയമായ നിരവധി നേതൃസ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിയാണ് ആശ മാത്യു.

കേരള അസോസിയേഷന്‍ ഓഫ് ഒഹായോയുടെ മുന്‍ പ്രസിഡന്റായ അവര്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹിയായും (IPCNA), ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (FOMAA) വിവിധ ദേശീയതലത്തിലുള്ള നേതൃസ്ഥാനങ്ങളിലും നിലവില്‍ സജീവമാണ്. നൈപുണ്യവും മികവും ഒത്തുചേരുന്ന പുതിയ ഭരണസമിതി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭരായ വ്യക്തികളാണ് ഇത്തവണ MMA ഭരണസമിതിയിലുള്ളത്. അസോസിയേഷന്റെ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ പുതിയ ടീം സജ്ജമാണെന്ന് പ്രസിഡന്റ് അറിയിച്ചു.
പുതിയ ഭാരവാഹികള്‍:
• പ്രസിഡന്റ്: ആശ മാത്യു
• വൈസ് പ്രസിഡന്റ്: ദീപക് സുബ്രഹ്മണ്യന്‍
• സെക്രട്ടറി: രഞ്ജിനി ഗോപിനാഥന്‍
• ട്രഷറര്‍: നിധി ഡെന്നിസ്
• ജോയിന്റ് സെക്രട്ടറി: നിമിത മുകുന്ദന്‍
• ഡയറക്ടര്‍ ഓഫ് ‘മിത്ര’: ജില്‍ബി സുഭാഷ്
• ഡയറക്ടര്‍ ഓഫ് യൂത്ത്: നേഹ ശ്യാം ആറംകുനി
• ഡയറക്ടര്‍ ഓഫ് മെമ്പര്‍ഷിപ്പ്: ജെനു എലിസബത്ത്
• ഡയറക്ടര്‍ ഓഫ് ഔട്ട്റീച്ച്: സുജിത വാസുദേവന്‍
• ഡയറക്ടര്‍ അറ്റ് ലാര്‍ജ് (ഡിജിറ്റല്‍ സൊല്യൂഷന്‍സ്): ഉദയ് ശങ്കര്‍
• ഡയറക്ടര്‍ അറ്റ് ലാര്‍ജ് (ലോജിസ്റ്റിക്‌സ്): ജസ്റ്റിന്‍ ജെയിംസ്
• ഡയറക്ടര്‍ അറ്റ് ലാര്‍ജ് (ടാലന്റ് മാനേജ്മെന്റ്): ഭവ്യ പത്മനാഭന്‍
• എക്‌സ് ഒഫീഷ്യോ: അബ്ദുള്‍ ഹംസ
ചുമതലയേല്‍ക്കുന്ന വേളയില്‍, സംഘടനയെ കെട്ടിപ്പടുത്ത മുന്‍കാല നേതാക്കളെയും സന്നദ്ധപ്രവര്‍ത്തകരെയും പുതിയ ഭരണസമിതി നന്ദിപൂര്‍വ്വം സ്മരിച്ചു. സ്ഥാപകര്‍ മുതല്‍ നാളിതുവരെയുള്ളവര്‍ നല്‍കിയ സംഭാവനകളാണ് ഇന്നത്തെ സുശക്തമായ ഈ കൂട്ടായ്മയുടെ അടിസ്ഥാനമെന്ന് പുതിയ നേതൃത്വം വിലയിരുത്തി.
അംഗങ്ങള്‍ക്കിടയില്‍ ഊഷ്മളമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന പാരമ്പര്യം തുടരാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും, എല്ലാവരെയും ഒന്നിപ്പിച്ച് സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് ആശ മാത്യു അറിയിച്ചു. പുതിയ പ്രവര്‍ത്തന വര്‍ഷത്തില്‍ എല്ലാവരുടെയും സഹകരണവും അനുഗ്രഹവും അവര്‍ അഭ്യര്‍ത്ഥിച്ചു.
Minnesota Malayali Association (MMA): New governing body led by Asha Mathew takes charge













