കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി മിസ്ത്രി എത്തി: ആദ്യ പട്ടിക ഈ മാസം തന്നെ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി മിസ്ത്രി എത്തി: ആദ്യ പട്ടിക ഈ മാസം തന്നെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ക്കായി സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാര്‍ മധൂസൂദനന്‍ മിസ്ത്രി തിരുവനന്തപുരത്തെത്തി. ഇന്നലെ വൈകിട്ട് തലസ്ഥാനത്തെത്തിയ മിസ്ത്രി, രാത്രി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. ഇന്ന് അദ്ദേഹം സംസ്ഥാന നേതാക്കളുമായി ഔദ്യോഗിക ചര്‍ച്ച നടത്തും.

കേരളത്തിലെ നിലവിലെ സാഹചര്യം നേരിട്ട് മനസ്സിലാക്കുക കൂടിയായിട്ടാണ് മിസ്ത്രിയുടെ സന്ദര്‍ശനം. ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും അപ്പുറം യഥാര്‍ത്ഥ സാഹചര്യം വിലയിരുത്തും.

വിജയസാധ്യതക്ക് മാത്രം മുന്‍ഗണന നല്‍കി കര്‍ക്കശ മാനദണ്ഡങ്ങളാകും പിന്തുടരുകയെന്നാണ് സൂചന. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്നുപേരുടെ പട്ടിക തയാറാക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് അനുവദിക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

മിസ്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. 16 ന് എത്താനാണ് നിര്‍ദേശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

Mistry arrives for Congress candidate selection talks: First list to be released this month

Share Email
LATEST
Top