മയാമി : ഏത് പ്രതികൂലസാഹചര്യങ്ങളെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിട്ട് ജീവിതവിജയം കൈവരിച്ച മോള്‍ മാത്യു മയാമി മലയാളി അസോസിയേഷന്‍ പ്രതിനിധിയായി സണ്‍ ഷൈന്‍ റീജിയനില്‍ നിന്ന് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു.
മയാമി മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ആയ മോള്‍ മാത്യു കേരള സമാജം ഓഫ് സൗത്ത് ഫ്‌ലോറിഡ മുന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായും മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട് .
അമേരിക്കയില്‍ കുടിയേറി ആതുരസേവനം പ്രൊഫെഷനാക്കിയെങ്കിലും , പിന്നീട് ബിസിനസ്സിലേക്കും , ഫാം ടൂറിസത്തിലേക്കും മാറുകയായിരുന്നു . അമേരിക്കയില്‍ ഉടനീളമുള്ള മലയാളികള്‍ സൗത്ത് ഫ്‌ലോറിഡയില്‍ എത്തിയാല്‍ മോള്‍ മാത്യുവിന്റെ ഫാം സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവസാനിധ്യമാണ് മോള്‍ മാത്യു .
ഫോമയുടെ നാഷണല്‍ കമ്മറ്റിയില്‍ ഒരു മികച്ച സ്ത്രീ സാന്നിധ്യമായി മാറാന്‍ മോള്‍ മാത്യൂവിന് കഴിയുമെന്ന് ഏവരുടെയും പിന്തുണ നല്‍കണമെന്നും മയാമി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Mole Mathew Foma, well-known to American Malayalees, is running for the National Committee













