കണ്ണൂരില്‍ ഒന്നര വയസുകാരനെ എറിഞ്ഞു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ്

കണ്ണൂരില്‍ ഒന്നര വയസുകാരനെ എറിഞ്ഞു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ്

കണ്ണൂര്‍:  ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കണ്ണൂര്‍ തയ്യില്‍ ആണ് ഒന്നരവയസുകാരന്‍ വിയാനെ അമ്മ ശരണ്യ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.

സംഭവത്തില്‍  ശരണ്യ കുറ്റക്കാരിയെന്നു കോടി നേരത്തെ കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ശരണ്യയ്ക്ക് ശിക്ഷ വിധിച്ചത്. ശരണ്യ തന്റെ ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്നത്.  2020 ഫെബ്രുവരി 17നാണ് കൊടും ക്രൂരത നടന്നത്.

കുഞ്ഞിനെ ഭര്‍ത്താവ് തട്ടിക്കൊ ണ്ടുപോയെന്നും കൊലപ്പെടുത്തിയെന്നും വരുത്തി തീര്‍ക്കാനും ശരണ്യ ശ്രമിച്ചിരുന്നു, വിചാരണയ്ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ വച്ച് ആത്മഹത്യയ്ക്കും ശരണ്യ ശ്രമിച്ചിരുന്നു.

Mother sentenced to life in prison for throwing 1.5-year-old boy to death

Share Email
Top