കൊച്ചി: ട്വന്റി 20 യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. സാബു എം ജേക്കബിന്റെ ഒറ്റയ്ക്കുള്ള തീരുമാനമെന്നും പ്രാദേശിക നേതൃത്വത്തെയും പ്രവര്‍ത്തകരെയും നോക്കുകുത്തിയാക്കിയെന്നാണ് വികാരം.
പ്രതിഷേധത്തിന്റെ ഭാഗമായി ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ചേരുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നേതാക്കള്‍ വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ട്വന്റി 20 യുടെ എന്‍ഡിഎ പ്രവേശനം ഔദ്യോഗികമായി അറിയിച്ചത്. വികസനം ലക്ഷ്യമാക്കിയാണ് ട്വന്റി 20 എന്‍ഡിഎ പ്രവേശന തീരുമാനിച്ചത് അല്ലാതെ അതിന് പിന്നില്‍ ബിസിനസ് താല്പര്യമാണോ എന്നുള്ളതെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ് സാബു എം ജേക്കബിന്റെ പ്രതികരണം.
മുന്നണി മാറ്റത്തിനിടെ ട്വന്റി 20 പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന ചോദ്യം.
NDA's entry into Twenty20; Explosion in the party













