ശബരിമല സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങള്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങള്‍
Share Email

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പമുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. ബെംഗളൂരുവില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രത്തില്‍ സമ്മാനം കൈമാറുന്നുമുണ്ട്.

പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടില്‍ അടൂര്‍ പ്രകാശ് എത്തിയിരുന്നുവെന്ന് ഒരു അയല്‍വാസിയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്വന്തം മണ്ഡലത്തിലെയാള്‍ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂര്‍ പ്രകാശ് പറയുന്നത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഏഴിന് രാത്രി ദ്വാരപാലകശില്പങ്ങളിലെ പാളികള്‍ സ്വര്‍ണംപൂശാന്‍ ഇളക്കിയത്. എന്നാല്‍ ഇക്കാര്യം ദേവസ്വത്തിലെ മരാമത്ത് വിഭാഗത്തെ അറിയിച്ചിരുന്നില്ലെന്നാണ് എസ്ഐടിക്ക് ലഭിക്കുന്ന വിവരം.

തന്നെയോ ഹൈക്കോടതിയെയോ അറിയിക്കാതെയാണ് പാളികള്‍ ഇളക്കിക്കൊണ്ടുപോയതെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ഈ കാര്യങ്ങള്‍ വിശ്വാസ സമൂഹം പോലുമറിയുന്നത്.

New images implicate UDF in Sabarimala gold theft
Share Email
LATEST
More Articles
Top