ജീമോന്‍ റാന്നി
സാന്‍ഫ്രാന്‍സിസ്‌കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്ററ്വും പ്രമുഖ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്നി അസ്സോസിയേഷന്‍ നോര്‍ത്ത് അമേരിക്ക’ യ്ക്ക് ശക്തമായ നേതൃനിര നിലവില്‍ വന്നു.

പുതിയ ഭാരവാഹികള്‍
മാത്യു ജോര്‍ജ് , ഷിക്കാഗോ (പ്രസിഡണ്ട് ) കോശി സ്‌കറിയ, സാന്‍ഫ്രാന്‍സിസ്‌കോ (വൈസ് പ്രസിഡണ്ട് ) ഏബ്രഹാം ജോര്‍ജ്, അലബാമ (സെക്രട്ടറി) അനില്‍ ജോസഫ് മാത്യു,സാന്‍ഫ്രാന്‍സിസ്‌കോ ( ട്രഷറര്‍)
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ : വര്ഗീസ് ജോര്‍ജ് (അറ്റ്‌ലാന്റ ) അലക്‌സാണ്ടര്‍ മാത്യു , (ഷോണി കന്‍സാസ്), സാറാമ്മ ജോണ്‍ മാത്യു (ഹൂസ്റ്റണ്‍)
യുഎസ്എ യിലും, കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളും സംഘടനയില്‍ ചേര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ശക്തമാക്കുന്ന തിനു സഹകരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മാത്യു ജോര്‍ജ് – 630 865 4118
ഏബ്രഹാം ജോര്‍ജ് – 334 275 1106
അനില്‍ ജോസഫ് മാത്യു – 209 624 6555
New leaders for Catholicate College Alumni Association North America











