ചിക്കാഗോ രൂപതയിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് കൗണ്‍സിലും ഭാരവാഹികളും ചുമതലയേറ്റു

ചിക്കാഗോ രൂപതയിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് കൗണ്‍സിലും ഭാരവാഹികളും ചുമതലയേറ്റു

ഹൂസ്റ്റണ്‍:: ചിക്കാഗോ ഡയോസിസില്‍ ഉള്‍പ്പെട്ട പെയര്‍ലാന്‍ഡ്‌ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചില്‍ നവ ചൈതന്യം പകര്‍ന്ന് പുതുതായി രൂപീകരിച്ച പാരിഷ് കൗണ്‍സിലും ട്രസ്റ്റീസും മറ്റു സംഘടനാ ഭാരവാഹികളും സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ആത്മീയ ധ്യാനഗുരുവും വികാരിയുമായ ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത് (ഡായി) മുന്‍പാകെ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

ട്രസ്റ്റിമാരായി എബ്രഹാം തോമസ് (ബിജു), ജോര്‍ജ് വര്‍ഗീസ്, ജോബി സി ജോയ്, റിച്ചാര്‍ഡ് സ്‌കറിയ ജേക്കബ് എന്നിവരും പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍മാരായി ടെസ്സി തൈശ്ശേരില്‍, തരുണ്‍ പുത്തന്‍കണ്ടം എന്നിവരും മറ്റു വാര്‍ഡ് പ്രതിനിധികളും എം.എസ്.എം.ഐ സിസ്‌റേഴ്‌സുമാരായ സി. ആഗ്നസ്, സി ബെന്‍സി എന്നിവരും വികാരിയച്ചനോട് ചേര്‍ന്ന് പാരിഷ് കൗണ്‍സില്‍ രൂപീകരിച്ചു.

ജോമോന്‍ ജേക്കബ് (പ്രസിഡന്റ്), മോട്ടി മാത്യു (വൈസ് പ്രസിഡന്റ്), റിജോ ജോര്‍ജ് (സെക്രട്ടറി), സുനില്‍ ഫിലിപ്പ് (ട്രഷറര്‍), രഞ്ജിത് സെബാസ്റ്റ്യന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സീറോ മലബാര്‍ കത്തോലിക്ക കോണ്‍ഗ്രസ് (എസ്.എം.സി.സി) ഭാരവാഹികളായും സ്ഥാനമേറ്റു. ഇതോടൊപ്പം തന്നെ ലേഡീസ് ഫോറം, യൂത്ത് ഫോറം, കുട്ടികളുടെ സഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗ് തുടങ്ങിയ ആത്മീയ സംഘടനകളും പ്രവര്‍ത്തനം ആരംഭിച്ചു.

പെര്‍ലാന്‍ഡിന്റെയും സമീപപ്രദേശങ്ങളുടെയും ആത്മീയ മുഖമുദ്രയായി മാറിക്കഴിഞ്ഞ മനോഹരമായ മേരീസ് ദേവാലയം 2016 മെയ് 29-നാണ് കൂദാശ ചെയ്യപ്പെട്ടത്. എട്ടേക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പള്ളിയുടെ പത്താമത് വാര്‍ഷികം കൂടി ആഘോഷിക്കുന്ന ഈ വേളയില്‍ ആത്മീയവും ഭൗതികവുമായ മുന്നേറ്റങ്ങള്‍ക്ക് നവോന്മേഷം പകരുവാന്‍ ഭാരവാഹികള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

***

ഫോട്ടോ: ജിബിന്‍ കുര്യന്‍

New Parish council for Chicago diocese Houston St. Mary’s Syro Malabar Catholic Church

Share Email
LATEST
More Articles
Top