ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുകൂടി അമേരിക്കയിലേക്ക് പൂര്‍ണ യാത്രാവിലക്ക് : ട്രംപിന്റെ പുതിയ കുടിയേറ്റ നിയന്ത്രണം ജനുവരി ഒന്നിന് നിലവില്‍ വന്നു

ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുകൂടി അമേരിക്കയിലേക്ക് പൂര്‍ണ യാത്രാവിലക്ക് : ട്രംപിന്റെ പുതിയ കുടിയേറ്റ നിയന്ത്രണം ജനുവരി ഒന്നിന് നിലവില്‍ വന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കുടിയേറ്റ നിയന്ത്രണ നിയമങ്ങള്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലായി. ഈ വര്‍ഷം ട്രംപ് പൂര്‍ണ യാത്രവിലക്ക് പ്രഖ്യാപിച്ച ഏഴു രാജ്യങ്ങളില്‍ നിന്നു കൂടി ഇനി അമേരിക്കയിലേക്ക് യാത്രയ്ക്ക് അനുവാദമില്ല.

ബുര്‍ക്കുനാഫാസോ, ലാവോസ്, നൈജര്‍,സിറിയ ലിയോണ്‍, സൗത്ത് സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് പുതുവര്‍ഷ ദിനം മുതല്‍ പൂര്‍ണ യാത്രാവിലക്ക് നിലവില്‍ വന്നത്. രാജ്യസുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും കണക്കിലാക്കിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം.

അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ,ഛാഡ്,കോംഗോ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങള്‍ക്ക് മുമ്പ് തന്നെ പൂര്‍ണ യാത്രാവിലക്ക് യുഎസ് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭാഗീക വിലക്കുമുണ്ട്.ഇതിലേറെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ജനുവരി ഒന്നുമുതല്‍ എച്ച് വണ്‍ ബി വീസ നിയമങ്ങളിലും മാറ്റം വന്നു. കൂടാതെ കുടിയേറ്റ വിസയുടെ നിരക്കിലെ വര്‍ധനയും പ്രാബല്യത്തിലായി. എച്ച് വണ്‍ ബി വീസയ്ക്കായി ഉയര്‍ന്ന ശമ്പളവും വൈദഗ്ധ്യവുമുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന എന്ന നയംമാറ്റമാണ് നടപ്പാക്കുന്നത്.

New Trump-ordered immigration restrictions go into effect Jan. 1

Share Email
LATEST
More Articles
Top