ലാജി തോമസ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി സംഘടനകളില്‍ സജീവ സാന്നിധ്യമായ ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്റെ (NYMA) 2026 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ രാജേഷ് പുഷ്പരാജനെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. ന്യൂയോര്‍ക്കിലെ കേരള കിച്ചന്‍ റെസ്റ്റോറന്റില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ബിബിന്‍ മാത്യു തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ രണ്ട് വര്‍ഷക്കാലം വേണ്ട സപ്പോര്‍ട്ട് തന്ന കമ്മിറ്റി അംഗങ്ങള്‍ക്കും, മെംബേര്‍സിനും നന്ദി അറിയിച്ചു സംസാരിച്ചു.

അസോസിയേഷന്റെ ബോര്‍ഡ് ചെയര്‍മാന്‍ ലാജി തോമസിന്റെ നേതൃത്വത്തില്‍ നടന്ന മികച്ച ഒരുക്കങ്ങള്‍ ഈ വര്‍ഷത്തെ പൊതുയോഗത്തെ ശ്രദ്ധേയമാക്കി. തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും സൗഹാര്‍ദ്ദപരവുമായി നടത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.
കായിക-സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സജീവമായ NYMA ന്യൂയോര്‍ക്കിലെ മലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സംഘടനയാണ് NYMA. പ്രത്യേകിച്ച്, സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കാറുള്ള ‘NYMA കപ്പ്’ ക്രിക്കറ്റ് ടൂര്‍ണമെന്റും മറ്റ് പ്രോഗ്രാമുകള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങളും നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമാണ്.
നിലവിലെ board chairman ലാജിതോമസ് അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2026 വര്‍ഷത്തെ പുതിയ ഭാരവാഹികളായി
- പ്രസിഡന്റ്: രാജേഷ് പുഷ്പരാജന്‍
- വൈസ് പ്രസിഡന്റ്: തോമസ് സക്കറിയ
- സെക്രട്ടറി: പ്രേം കൃഷ്ണന്‍
- ജോയിന്റ് സെക്രട്ടറി: ജോജി മാത്യു
- ട്രഷറര്‍: തോമസ് പായിക്കാട്ട്
- ജോയിന്റ് ട്രഷറര്‍: ജോര്‍ജ് ഡേവിഡ്
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
സാം തോമസ്, ഡഗ്ലിഷ് വടക്കാമണ്ണില്‍, ജിന്‍സ് ജോസഫ്, സാബു ജോസഫ്, ഷാജി മാത്യു, ജോര്‍ജ് ജോസഫ്, ടിന്‍സന്‍ പീറ്റര്‍.
പി.ആര്‍.ഒ :ജേക്കബ് മാനുവല്‍
ഓഡിറ്റേര്‍സ്: ജോസ് ബേബി, നൂപ കുര്യന്‍.
അസോസിയേഷന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ബിബിന്‍ മാത്യുവിനെ ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുത്തു. മാത്യു ജോഷ്വ, ജേക്കബ് കുര്യന്‍, ലാജി തോമസ്, കുര്യന്‍ സ്‌കറിയ എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.
ന്യൂയോര്‍ക്കിലെ മലയാളികള്‍ക്കിടയില്‍ ഐക്യം വര്‍ധിപ്പിക്കുന്നതിനും, രണ്ടാം തലമുറയിലെ മലയാളി യുവാക്കളെ സംഘടനയുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികള്‍ക്ക് പുതിയ കമ്മിറ്റി മുന്‍ഗണന നല്‍കുമെന്ന് നിയുക്ത പ്രസിഡന്റ് രാജേഷ് പുഷ്പരാജന്‍ അറിയിച്ചു. സെക്രട്ടറി ജേക്കബ് കുര്യന്‍ മീറ്റിങില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചു
New York Malayali Association (NYMA) takes on new leadership; Rajesh Pushparajan is the president













