ചെന്നൈ: വിജയ്‌യുടെ ജനനായകൻ ചിത്രത്തിന് വീണ്ടും തിരിച്ചടി. സിനിമയുടെ റിലീസിന് അനുമതി നല്‍കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിനിമയ്ക്ക് ഉടന്‍ ‘U/A’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് രാവിലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
സെന്‍സര്‍ ബോര്‍ഡ് നൽകിയ ഹർജിയിൽ ആണ് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ. കേസില്‍ തുടര്‍വാദം കേള്‍ക്കുന്നതിനായി ജനുവരി 21 ലേക്ക് മാറ്റിവെച്ചു. ഇതോടെ സിനിമയുടെ റിലീസ് വൈകുമെന്ന് ഉറപ്പായി. പൊങ്കല്‍ റിലീസായി ചിത്രം എത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
സെൻസർ ബോർഡിന് വേണ്ടി വീഡിയോ കോൺഫെറെൻസ് വഴി ഹാജരായത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരുന്നു. ജനനായകനു വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ഹാജരായത്.













