നൊബേല്‍ സമ്മാനത്തിന് പരിഗണിക്കാത്തതിനാലാണ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ നീക്കം നടത്തിയതെന്നു ട്രംപ് പറഞ്ഞതായി നോര്‍വേ പ്രധാനമന്ത്രി

നൊബേല്‍ സമ്മാനത്തിന് പരിഗണിക്കാത്തതിനാലാണ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ നീക്കം നടത്തിയതെന്നു ട്രംപ് പറഞ്ഞതായി നോര്‍വേ പ്രധാനമന്ത്രി

ജനീവ: എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ച തനിക്ക് നൊബേല്‍ സമ്മാനം നല്കാത്തതിനാലാണ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കം നടത്തുന്നതെന്നു അമേരിക്കന്‍ പ്രസിഡന്റ് സന്ദേശം അയച്ചതായി നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍. ഞായറാഴ്ച്ചയാണ് ട്രംപിന്റെ സന്ദേശം ലഭിച്ചത്. എന്നാല്‍ നൊബേല്‍ സമ്മാന നിര്‍ണയത്തില്‍ നോര്‍വീജിയന്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് താന്‍ ട്രംപിന് മറുപടി നല്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ട്രംപിന്റെ സന്ദേശം ലഭിച്ചതെന്ന് ജോനാസ് ഗഹര്‍ സ്റ്റോര്‍ വ്യക്തമാക്കി. നൊബേല്‍ സമ്മാനം നല്‍കുന്നത് സ്വതന്ത്രസമിതിയാണെന്നുംനാര്‍വേ സര്‍ക്കാരല്ലെന്നും താന്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായി വിശദീകരിച്ചു നല്‍കിയിട്ടുണ്ടെന്നും നോര്‍വേ പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ച താരിഫ് വര്‍ദ്ധനവിനെതിരെ സ്റ്റോറും ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബും ചേര്‍ന്ന് ട്രംപിനെ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഈ മറുപടി സന്ദേശം വന്നത്.

എട്ട് യുദ്ധങ്ങള്‍ തടഞ്ഞിട്ടും നിങ്ങളുടെ രാജ്യം എനിക്ക് സമാധാന നൊബേല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ച സ്ഥിതിക്ക്, ഇനി സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ എനിക്ക് ബാധ്യതയില്ല. ഇനി മുതല്‍ അമേരിക്കയുടെ നന്മയ്ക്കും ഉചിതമായ കാര്യങ്ങള്‍ക്കും മാത്രമേ ഞാന്‍ മുന്‍ഗണന നല്‍കൂ എന്നുമായിരുന്നു ട്രംപിന്റെ സന്ദേശം. സന്ദേശത്തില്‍ ഗ്രീന്‍ലാന്‍ഡിനെ റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ സംരക്ഷിക്കാന്‍ ഡെന്മാര്‍ക്കിന് കഴിയില്ലെന്ന് ട്രംപ് വാദിച്ചു. ‘ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്കയ്ക്ക് പൂര്‍ണ നിയന്ത്രണം ലഭിക്കാതെ ലോകം സുരക്ഷിതമാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്റെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ നോര്‍വേ ഡെന്മാര്‍ക്കിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും നോര്‍വേ പ്രധാനമന്ത്രി സ്റ്റോര്‍ ആവര്‍ത്തിച്ചു. ആര്‍ട്ടിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കാന്‍ നാറ്റോ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Norway’s Prime Minister says Trump said he moved to annex Greenland because he was not considered for the Nobel Prize

Share Email
LATEST
More Articles
Top