വിശ്വാസ സംരക്ഷണം; ബിജെപിക്ക് മാത്രമേ സാധിക്കു: രാജീവ് ചന്ദ്രശേഖര്‍

വിശ്വാസ സംരക്ഷണം; ബിജെപിക്ക് മാത്രമേ സാധിക്കു: രാജീവ് ചന്ദ്രശേഖര്‍
Share Email

തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കണം, അത് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ച് നാടിനെ നശിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമാഅത്തിന്റെ രാഷ്ട്രീയവും എസ്ഡിപിഐയുടെ രാഷ്ട്രീയവും അവര്‍ക്ക് പിന്തുണ കൊടുക്കുന്ന കോണ്‍ഗ്രസും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കടത്തിന്റെ കേരളമല്ല വികസിത കേരളം വേണമെന്നും കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി സമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ചത്.

വരുന്നത് നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്.ഭീകരമായ അഴിമതിയാണ് ഇവിടെ നടക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള അതിന്റെ ഉദാഹരണമാണെന്നും സ്വര്‍ണം കട്ടവര്‍ എങ്ങനെ സോണിയ ഗാന്ധിയെ കണ്ടുവെന്നും ദല്ലാള്‍ എങ്ങനെ മുഖ്യമന്ത്രിയെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖര്‍ അയ്യപ്പ വിഗ്രഹം നല്‍കിയാണ് സ്വീകരിച്ചത്.

രാവിലെ തിരുവനന്തപുരത്ത് എത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവര്‍ എയര്‍പോര്‍ട്ടില്‍ എത്തി സ്വീകരിച്ചിരുന്നു.

Only BJP can protect trust: Rajiv Chandrasekhar
Share Email
LATEST
More Articles
Top