സിപിഎമ്മിന്റേത് തീപ്പൊരി വീഴാന്‍ നോക്കിനില്ക്കുന്നവര്‍ക്ക് തീപ്പന്തം നല്കുന്ന നിലപാട് : പ്രതിപക്ഷനേതാവ്

സിപിഎമ്മിന്റേത് തീപ്പൊരി വീഴാന്‍ നോക്കിനില്ക്കുന്നവര്‍ക്ക് തീപ്പന്തം നല്കുന്ന നിലപാട് : പ്രതിപക്ഷനേതാവ്

കൊച്ചി: സിപിഎമ്മിന്റേത്  തീപ്പൊരി വീഴാന്‍ നോക്കിനില്ക്കുന്നവര്‍ക്ക് തീപ്പന്തം നല്കുന്ന നിലപാടെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിനോട് പ്രതികരിക്കു കയായിരുന്നു വി.ഡി സതീശന്‍.

മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ്. മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പി ക്കാന്‍ ശ്രമിക്കുകയാണ്. സജി ചെറി യാന്റേത് വിദ്വേഷ പ്രസ്താവ നയാണെന്നും വര്‍?ഗീയത ആളിക്ക ത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരത യാണെന്നും സതീശന്‍  കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം ബാലനും ഇപ്പോള്‍ സജി ചെറിയാനും വിവാദ പ്രസ്താവനകള്‍ പറയുന്നു. ഇത് കേരളത്തെ അപകടകരമായ അവസ്ഥ യില്‍ എത്തിക്കും. കേരളത്തിന്റെ അടിത്തറക്ക് തീ കൊളുത്തുന്ന രീതിയാണ്. സതീശനും പിണറായിയും നാളെ ഓര്‍മ യാകും, എന്നാല്‍ കേരളം ബാക്കിയു ണ്ടാകണം. തീപ്പൊരി വീഴാന്‍ കാത്തി രിക്കുന്നവര്‍ക്ക് തീക്കൊള്ളി നല്‍കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും തന്റെ വാക്കുകള്‍ ചരിത്രത്തില്‍ കുറിച്ചുവെച്ചോളാനും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Opposition leader: CPM’s stance is to give a torch to those waiting for the spark to fall

Share Email
LATEST
More Articles
Top