ജിന്‍സ് മാത്യു,റിവര്‍സ്റ്റോണ്‍
ഹൂസ്റ്റണ്‍:റിവര്‍സ്റ്റോണ്‍ മലയാളി അസോസിയേഷനായ ഒരുമയുടെ പതിനഞ്ചാം വാര്‍ഷികവും ക്രിസ്മസ്, ന്യൂ ഇയര്‍ ഗാലയായ ”പൗര്‍ണ്ണമി നിലാവും” ജനുവരി പത്ത് ശനിയാഴച്ച വൈകുന്നേരം 4.30 മുതല്‍ 8.30 വരെ സെന്റ്റ്.ജയിംസ് ക്‌നാനായ ബാങ്കറ്റ് ഹാളില്‍ നടക്കും.
ഒരുമ പ്രസിഡന്റ്റ് ജിന്‍സ് മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജഡ്ജ് ജൂലി മാത്യു ഉദ്ഘാടനം ചെയ്യും. വെരി.പ്രസാദ് കുരുവിള കോവൂര്‍ കോര്‍-എപ്പിസ്‌ക്കോപ്പാ ക്രിസ്മസ് ദൂത് നല്‍കും. ഫോര്‍ട്ട് ബെന്‍ഡ് പോലീസ് ക്യാപ്റ്റന്‍ മനോജ് കുമാര്‍ പൂപ്പാറയില്‍, മാഗ് പ്രസിഡന്റ്റ് റോയി മാത്യു,ഡോ.സ്‌നേഹാ സേവ്യര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും.

സെക്രട്ടറി ജയിംസ് ചാക്കോ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും .ട്രഷറര്‍ നവീന്‍ ഫ്രാന്‍സിസ് അക്വണ്ട് അവതരിപ്പിക്കും.വൈസ് പ്രസിഡന്റ് റീനാ വര്‍ഗീസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി മേരി ജേക്കബ് വോട്ട് ഓഫ് താങ്ക്‌സും പറയും
ആക്ഷന്‍ ഹീറൊ ബാബു ആന്റ്റണി മ്യുസിക്കല്‍ നൈറ്റ് ഉദ്ഘാടനം ചെയ്യും.പിയാനോയിസ്റ്റ് ഇവന്‍ജനീയ നേതൃത്വത്തിലുള്ള ബാബു ആന്റണി ഫാമിലി മ്യുസിക്കല്‍ നൈറ്റ്,അഹി അജയന്‍ കര്‍ണ്ണാട്ടിക്ക് ആന്‍ഡ് പ്ലേബാക്ക് സിംഗര്‍,റോഷി സി മാലത്ത്, റോണി സി.മാലത്ത്, മീരാ സാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹൂസ്റ്റണ്‍ മ്യൂസിക്ക് വോയിസിന്റെ മ്യുസിക്കല്‍ നൈറ്റ് എന്നിവ പൗര്‍ണ്ണമി നിലാവിന്റെ ആകര്‍ഷണമാണ്.

ഒരുമയുടെ സ്‌കൂള്‍, കോള്ജ് വിദ്യാര്‍ത്ഥികള്‍ , അഡല്‍ട്ട് ടീം എന്നിവരുടെ മനോഹരമായ നാട്യ,നൃത്ത ,സംഗീത പരിപാടികള്‍ പൗര്‍ണ്ണമി നിലാവിന് തിളക്കം കൂട്ടുന്നു.
ഒരുമ കുടുബങ്ങള്‍ക്കൊപ്പം അഭ്യുദകാംക്ഷിക്കും പേര് മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്ത് പരിപാടിയില്‍ പങ്കെടുക്കാമെന്ന് പ്രാഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജോസ് തൈപ്പറമ്പില്‍,ജോയിന്റ് ട്രഷറര്‍ വിനോയി സിറിയെക്ക് എന്നിവര്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പര്‍: ജിന്‍സ് മാത്യു,പ്രസിഡന്റ് ഒരുമ 832 278 9858.
Oruma Pournami Moon on Saturday; Riverstone is all dressed up













