നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാൻ ഡ്രോൺ വിന്യാസം: ഇന്ത്യൻ സൈന്യം വെടി ഉതിർത്തു 

നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാൻ ഡ്രോൺ വിന്യാസം: ഇന്ത്യൻ സൈന്യം വെടി ഉതിർത്തു 

ശ്രീനഗർ: ഇന്ത്യ- പാകിസ്ഥാൻ അതിർത്തി യിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്റെ ഡ്രോൺ വിന്യാസം. ഈ ഡ്രോണുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വെടി ഉതിർത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ പാകിസ്‌താൻ ഡ്രോണിനു നേരെ ഇന്ത്യൻ സൈന്യം വെടിയുതി ർത്തതായി ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്‌തു.

ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം.ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത്  കണ്ടപോലെ  ആകാശം രാത്രിയിൽ പ്രകാശമാനമാക്കുന്ന ട്രേസർ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഡ്രോ ണുകൾ തോക്കുകളോ മയക്കു മരുന്നു കളോ ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് സൈന്യം പരിശോധന ആരംഭിച്ചു

ശനിയാഴ്ച പാക് അധീന കശ്‌മീർ (Pok) ഭാഗത്തുനിന്നെത്തിയ ഒരു ഡ്രോൺ, സംഭമേഖലയിൽ ആയുധങ്ങൾ നിക്ഷേപിച്ചിരുന്നു. ഡ്രോണുകൾക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ചതായി സൈന്യം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ  ഡ്രോൺ സാന്നിധ്യം കുറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യൻ അതിർത്തിയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും നിക്ഷേപിക്കാൻ ഉൾപ്പെടെ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.

Pakistani drone incursions reported near the Line of Control in Jammu & Kashmir. 

Share Email
LATEST
More Articles
Top