ഷിക്കാഗോ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയര്‍ ശുശ്രൂഷകനും, സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെ മുന്‍ ഡയറക്ടറും, ഹോസ്പിറ്റല്‍ മിനിസ്ട്രിസ് ഓഫ് ഇന്ത്യ ചെയര്‍മാനും, ഐപിസി പാമ്പാടി, വൈക്കം സെന്ററുകളുടെ മുന്‍ സെന്റര്‍ മിനിസ്റ്ററുമായ പ്രൊഫ. പാസ്റ്റര്‍ റ്റി സി കോശി (90) ജനുവരി 10 ന് ചിക്കാഗോയില്‍ നിര്യാതനായി.
ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പരേതന്‍. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബൈബിള്‍ പരിഭാഷ നിര്‍വഹിച്ചിട്ടുണ്ട്. വേള്‍ഡ് വിഷന്റെ വിവിധ പ്രോജക്റ്റുകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.
റാന്നി കപ്പമാമൂട്ടില്‍ കുടുംബാംഗമായ ചിന്നമ്മയാണ് ഭാര്യ. ഡോ അലക്‌സ് ടി കോശി, പരേതനായ പാസ്റ്റര്‍ ബെന്‍ കോശി, പാസ്റ്റര്‍ സിസില്‍ കോശി എന്നവരാണ് മക്കള്‍. ലിസ അലക്‌സ് കോശി, അനി ബെന്‍ കോശി, സിനാ സിസില്‍ കോശി എന്നിവര്‍ മരുമക്കളുമാണ്. 5 കൊച്ചുമക്കള്‍ ഉണ്ട്.
ടിസി ഇട്ടി, പരേതനായ പ്രൊ ടിസി മാത്യു,ഡോ ടി സി മത്തായി, സൂസന്‍ മണിയാറ്റ് എന്നിവര്‍ സഹോദരങ്ങള്‍ ആണ്.
ജനുവരി 16 വെള്ളി വൈകിട്ട് അഞ്ചുമണിക്ക് മൗണ്ട് പ്രൊസ്‌പെക്റ്റില്‍ ഉള്ള സയോന്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വച്ച് മെമ്മോറിയല്‍ സര്‍വീസ് നടക്കും. ശനി രാവിലെ 9 മണിക്ക് അവിടെ വെച്ച് ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചയോടെ നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ ശവസംസ്‌കാരം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 847 912 5578.
വാര്‍ത്ത കുര്യന്‍ ഫിലിപ്പ്
Pastor T.C. Koshy passed away. Funeral services on January 16th and 17th.













