പിസിനാക് ചിക്കാഗോ നാല്‍പതു ദിന ഉപവാസ പ്രാര്‍ത്ഥന ആരംഭിക്കുന്നു

പിസിനാക് ചിക്കാഗോ നാല്‍പതു ദിന ഉപവാസ പ്രാര്‍ത്ഥന ആരംഭിക്കുന്നു

കുര്യന്‍ ഫിലിപ്പ്

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയില്‍ നടക്കുന്ന നാല്പതാമത്തെ പിസിനാക്ക് കോണ്‍ഫെറെന്‍സിന്റെ അനുഗ്രഹത്തിനു വേണ്ടി 40 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ഈ ശനിയാഴ്ച തുടക്കമാകുമെന്നു നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ പി വി മാമന്‍ അറിയിച്ചു. ഗില്‍ഗാല്‍ പെന്തക്കോസ്ത് അസംബ്ലിയില്‍ ജനുവരി 10 ശനിയാഴ്ച രാവിലെ 10 മണിക്കാരംഭിക്കുന്ന പ്രഥമ സമ്മേളനത്തില്‍ പാസ്റ്റര്‍ സേവിയര്‍ ജെയിംസ് മുഖ്യ സന്ദേശം നല്‍കും. പാസ്റ്റര്‍ സാം തോമസ് അധ്യക്ഷത വഹിക്കും.

ലോക്കല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍മാരായ പാസ്റ്റര്‍ ബാബു മാത്യു കുമ്പഴ, പാസ്റ്റര്‍ ആന്‍ഡ്രൂസ് കെ ജോര്‍ജ്, ബ്രചാക്കോ തോമസ് എന്നിവര്‍ പ്രാര്‍ത്ഥന വിഷയങ്ങള്‍ അവതരിപ്പിച്ച് വിവിധ പ്രാര്‍ത്ഥന സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കും നാഷണല്‍ ഭാരവാഹികളായ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ സെക്രട്ടറി സാം മാത്യു, ട്രഷറര്‍ പ്രസാദ് ജോര്‍ജ് സിപിഎ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഫെബ്രുവരി 18 ന് അവസാനിക്കുന്ന 40 ദിന ഉപവാസ പ്രാര്‍ത്ഥനയില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേര്‍ ഓണ്‍ലൈനിലൂടെയും നേരിട്ടും അണിചേരും.

രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്റ്റല്‍ കോണ്‍ഫറന്‍സിന്റെ ഈ വര്‍ഷത്തെ സമ്മേളനത്തില്‍ 8000 ത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്കല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ ഡോ ടൈറ്റസ് ഈപ്പന്‍, പാസ്റ്റര്‍ ജിജു ഉമ്മന്‍, ഡോ ബിജു ചെറിയാന്‍, ജോണ്‍ മത്തായി,കെ.ഒ ജോസ് സിപിഎ, വര്‍ഗീസ് സാമുവല്‍ എന്നിവര്‍ വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് Pcnakchicago.org.

Pisinac Chicago begins forty-day fast and prayer

Share Email
LATEST
More Articles
Top