കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂർ വിമാനത്താവളത്തിൽ ബുദ്ധ എയർ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി ഏകദേശം 200 മീറ്ററോളം ദൂരത്തേക്ക് നീങ്ങി. കാഠ്മണ്ഡുവിൽ നിന്ന് എത്തിയ ബുദ്ധ എയറിന്റെ ATR 72-500 (9N-AMF) വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 51 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടെ 55 പേരും സുരക്ഷിതരാണ്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച രാത്രി 9:08-ഓടെ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയിൽ നിന്ന് ഏകദേശം 200 മീറ്റർ (ഏകദേശം 650 അടി) തെന്നിമാറി പുൽമേട്ടിലും സമീപത്തെ അരുവിക്ക് അടുത്തുമായി എത്തുകയായിരുന്നു. വിമാനത്തിന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
Plane skids off runway during landing in Nepal













