ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക്; ഷെയ്ഖ് മുഹമ്മദിനെ നേരിട്ടെത്തി ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി; ട്രംപിന്‍റെ സമാധാന സമിതിയിലെ ക്ഷണത്തിലടക്കം ചർച്ച

ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക്; ഷെയ്ഖ് മുഹമ്മദിനെ നേരിട്ടെത്തി ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി; ട്രംപിന്‍റെ സമാധാന സമിതിയിലെ ക്ഷണത്തിലടക്കം ചർച്ച

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഹ്രസ്വ സന്ദർശനത്തിനായി ഡൽഹിയിലെത്തി. വൈകുന്നേരം അഞ്ച് മണിയോടെ ഡൽഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. ഊഷ്മളമായ ആലിംഗനത്തോടെ സ്വീകരിച്ച ശേഷം, ഇരുവരും ഒരേ കാറിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഏഴ് ലോക് കല്യാൺ മാർഗിലേക്ക് പോയത്. ഷെയ്ഖ് മുഹമ്മദിനെ തന്റെ ‘സഹോദരൻ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന വലിയ പ്രാധാന്യത്തെ പ്രകീർത്തിച്ചു.

രണ്ട് മണിക്കൂർ മാത്രം നീളുന്ന സന്ദർശനമാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വ്യാപാരം, നിക്ഷേപം, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തിന് പുറമെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചയാകും. പ്രത്യേകിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിഭാവനം ചെയ്ത ‘ബോർഡ് ഓഫ് പീസ്’ എന്ന സമാധാന സമിതിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച പശ്ചാത്തലത്തിൽ, ഈ വിഷയത്തിലെ സഹകരണം കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടകളിൽ ഒന്നായിരിക്കുമെന്നാണ് സൂചന.

പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഷെയ്ഖ് മുഹമ്മദ് നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ അദ്ദേഹത്തിന്റെ അഞ്ചാമത്തെ സന്ദർശനം കൂടിയാണിത്. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന ചർച്ചകളിൽ ഗുജറാത്തിൽ നിന്നുള്ള പ്രത്യേക തടിയിൽ കൊത്തിയ ഊഞ്ഞാൽ ഉൾപ്പെടെയുള്ള വിശിഷ്ട സമ്മാനങ്ങൾ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിന് കൈമാറി. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിലും സാമ്പത്തിക പങ്കാളിത്തത്തിലും ഇന്ത്യയും യുഎഇയും ഒരേ കാഴ്ചപ്പാടോടെ മുന്നോട്ട് പോകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Share Email
LATEST
More Articles
Top