തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച്ച കേരളത്തില്‍. പ്രധാനമന്ത്രിയുടെ വരവിനു മുന്നോടിയായി തിരുവനന്തപുരം പട്ടണത്തില്‍ അതി ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനവും പുതിയ ട്രെയിനുകളുടെ ഉദ്ഘാടനവും നടക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി ബിജെപി ഭരണം പിടിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം സന്ദര്‍ശിക്കുന്നത്. വമ്പന്‍ പ്രഖ്യാപനങ്ങളോടെ നിയമസബാ തെരഞ്ഞെടുപ്പിലേക്ക് കേരളത്തിലെ ബിജെപിയെ സജ്ജമാക്കുക എന്ന ളക്ഷ്യവും ഇതിനു പിന്നിലുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡ് ഷോ ഉള്‍പ്പെടെ ക്രമീകരിച്ചേക്കുമെന്നമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടി പരിശോധിച്ചാവും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാവുക
PM to visit Kerala on Friday: Big announcements likely to be made in Thiruvananthapuram













