ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന)യുടെ  പ്രവർത്തനോദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ  നിർവഹിക്കും

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന)യുടെ  പ്രവർത്തനോദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ  നിർവഹിക്കും

ഡാളസ് :ലിറ്റററി അസോസിയേ ഷൻ ഓഫ് നോർത്ത് അ ന)യുടെ  2026 വർഷത്തെ  പ്രവർത്തന ഉദ്ഘാടനം പ്രശസ്‌ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കും. ജനുവരി 30ന് വൈകുന്നേരം എട്ടിന് (8PM CST/9 PM EST, സമയം ജനുവരി 31, 7.30 AM) ഓൺലൈനായി ഉദ്ഘാടനം നടത്തപ്പെടും.. ലാന അംഗങ്ങളായ സുകുമാർ കാനഡ, ഡോ. എൽസ നീലിമ മാത്യു, ഉഷ നായർ, ബിന്ദു ടിജി എന്നിവരുടെ കാവ്യാലാപനം ചടങ്ങിൽ അവതരിപ്പിക്കും.

സൂം മീറ്റിങ് വഴിയാണ് ഉദ്ഘാടനം നടത്തുന്നത്. പുതുമയാർന്ന നിരവധി പ്രോഗ്രാമുകളാണ് ഈ വർഷം ലാന വിഭാവനം ചെയ്തിരിക്കുന്നതെന്നും അവയെ ഏകോപിപ്പിച്ചു നടത്തുന്നതിനായി ലാനാ പ്രോഗ്രാം കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ലാനാ പ്രസിഡന്റ്റ് സാമൂവേൽ യോഹന്നാൻ അറിയിച്ചു.

ഷാജു ജോൺ (പ്രോഗ്രാം കമ്മിറ്റി ചെയർഡാലസ്), സാമുവേൽ യോഹന്നാൻ (ലാനാ പ്രസിഡന്റ്, ഡാലസ്), ഷിബു പിള്ള (ലാന വൈസ് പ്രസിഡന്റ്, നാഷ്വിൽ), നിർമ്മല ജോസഫ് (ലാന സെക്രട്ടറി, ന്യൂയോർക്ക്), സന്തോഷ് പാലാ (ലാന ജോയിന്റ് സെക്രട്ടറി ന്യൂയോർക്ക്), ഹരിദാസ് തങ്കപ്പൻ (ലാന ട്രഷറർ, ഡാലസ്), ജേക്കബ് ജോൺ (ലാന ജോയിന്റ് ട്രഷറർ, ന്യൂയോർക്ക്), ബിന്ദു ടിജി (കലിഫോണിയ), ഷിനോ കുര്യൻ (വാഷിങ്ടൻ ഡി സി) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. എല്ലാ സാഹിത്യ പ്രേമികളെയും പ്രസ്‌തുത പരിപാടി ലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മറ്റി അറിയിച്ചു.

Poet Kureepuzha Sreekumar to inaugurate Literary Association of North America (LANA)

Share Email
Top