പാലക്കാട്: ബീഹാറിൽ നിന്ന് രേഖകളില്ലാതെ കേരളത്തിലെത്തിച്ച 21 കുട്ടികളെ പോലീസ് കണ്ടെത്തി. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലാണ് കുട്ടികളെ കണ്ടെത്തിയത്. 10 മുതല്‍ 13 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.വിവേക് എക്‌സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്.
കോഴിക്കോട്ടെ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയതാണെന്നാണ് കുട്ടികള്‍ പറയു ന്നത്. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നെത്തിയതാണ് കുട്ടികളെന്ന് പൊലീസ് സൂചിപ്പിച്ചു.
എന്നാല്‍ കൃത്യമായ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍, കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈ മാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Police find 21 children brought to Kerala from Bihar without documents













