ദാവോസ്: രാജ്യാന്തര തലത്തില്‍ ഉള്ള താരിഫ് ഭീഷണിയേക്കാള്‍ ഇന്ത്യന്‍ സമ്പത് വ്യവസ്ഥുടെ വളര്‍ച്ചയ്ക്ക്് ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തെ വര്‍ധിച്ചു വരുന്ന മലിനീകരണമാണെന്നു പ്രമുഖ സാമ്പത്തിക വിദഗ്ധയും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ ഗീതാ ഗോപിനാഥ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംഘടിപ്പിച്ച സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
ഇന്ത്യ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് മലിനീകരണം. ഇതുവരെ ചുമത്തപ്പെട്ട ഏതൊരു താരിഫിനേക്കാളും മാരകമായ ആഘാതമാണ് മലിനീകരണം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാക്കുന്നതെന്നു അവര്‍ പറഞ്ഞു.ഇന്ത്യയില്‍ പുതിയ ബിസിനസ് സംരംഭങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും വ്യാപാരം, താരിഫുകള്‍, നിയന്ത്രണങ്ങള്‍ എന്നിവയ്ക്കാണ് പ്രാധാന്യം ലഭിക്കാറുള്ളതെന്നും എന്നാല്‍ മലിനീകരണം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വേണ്ടത്ര അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടി.
മലിനീകരണം തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയെയും ആരോഗ്യ പരിരക്ഷാ ചെലവുകളെയും രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. ഇത് വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന ഒരു ‘നിശബ്ദ ഭീഷണി’യാണെന്നും അവര്‍ വിശദീകരിച്ചു.ഇന്ത്യയില്‍ ഓരോ വര്‍ഷവും മലിനീകരണം മൂലം17 ലക്ഷം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് 2022-ലെ ലോകബാങ്ക് പഠനം വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇത് രാജ്യത്തെ ആകെ മരണങ്ങളുടെ 18 ശതമാനത്തോളം വരും. മലിനീകരണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമല്ലെന്നും ഇത് ആഗോള നിക്ഷേപകരെയും ആശങ്കയിലാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.മലിനീകരണം തടയുന്നത് ഒരു ദേശീയ മുന്‍ഗണനയായി മാറണമെന്ന് ഗീതാ ഗോപിനാഥ് ആവശ്യപ്പെട്ടു.
Pollution is a bigger challenge to India’s economic growth than the threat of tariffs, says Geeta Gopinath













