ബകുലിന്‍: ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം ഉണ്ടായി. ഫിലിപ്പീന്‍സിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ബകുലിന്‍ നഗരത്തില്‍ നിന്ന് 68 കിലോമീറ്റര്‍ കിഴക്കായി സമുദ്ര ത്തിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ ‘ഓഫ്‌ഷോര്‍ ടെംബ്ലര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂചലനത്തെത്തുടര്‍ന്ന് നാശനഷ്ട ങ്ങള്‍ക്കും തുടര്‍ചലനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ഫിലിപ്പീന്‍സിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സിയായ ഫിവോള്‍ക്‌സ് മുന്നറിയിപ്പ് നല്‍കി.
ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങി. നിലവില്‍ പ്രദേശവാസികളെല്ലാം സുരക്ഷിത .രാണെന്നും ഗൗരവകരമായ നാശനഷ്ട ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിന്ദാനാവോ ദ്വീപിലെ ദാവോ ഓറിയന്റല്‍ മേഖലയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Powerful earthquake hits Philippines: 6.7 magnitude tremor













