തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് . ബിജെപിയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തിന് പിന്നാലെയാണ് മോദി ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ ആയി എത്തും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും.
പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. രാവിലെ വിമാനത്താവളത്തില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള മോദിയുടെ യാത്ര വന്‍ റോഡ് ഷോ ആക്കി മാറ്റാനാണ് പാര്‍ട്ടി തീരുമാനം. ഔദ്യോഗിക വേദിയില്‍ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫും ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓന്‍ട്രണര്‍ഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഔദ്യോഗിക ചടങ്ങിന് ശേഷം കോര്‍പ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാര്‍ട്ടി വേദിയില്‍ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്. കോര്‍പ്പറേഷനില്‍ അധികാരത്തിലേറിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തിരുവനന്തപുരം വരവ്.
Prime Minister Narendra Modi in Thiruvananthapuram today: Roadshow from airport to Putharikandam













