പ്രക്ഷോഭകാരികള്‍ 72 മണക്കൂറിനുള്ളില്‍ കീഴടങ്ങണം: അന്ത്യശാസനം നല്കി ഇറാന്‍ ഭരണകൂടം

പ്രക്ഷോഭകാരികള്‍ 72 മണക്കൂറിനുള്ളില്‍ കീഴടങ്ങണം: അന്ത്യശാസനം നല്കി ഇറാന്‍ ഭരണകൂടം

ടെ്ഹറാന്‍: ഇറാനിലെ പ്രക്ഷോഭകാരികള്‍ 72 മണിക്കൂറിനുള്ളില്‍ കീഴടങ്ങണമെന്ന അന്ത്യശാസനവുമായി ഇറാന്‍ ഭരണകൂടം. ആഴ്ച്ചകളായി തുടരുന്ന പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത്തരത്തിലൊരു അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് സൂചന .

പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും അല്ലെങ്കില്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് ഇറാന്‍ ദേശീയ പോലീസ് മേധാവി അഹമ്മദ് റാസ റദാന്‍ നല്കിയ മുന്നറിയിപ്പ്. രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തുന്നവര്‍ക്കും അക്രമം സംഘടിപ്പിക്കുന്നവര്‍ക്കും കര്‍ശന നടപടി സ്വീകരിക്കുമെന്നു റദാന്‍ വ്യക്തമാക്കി. വിദേശശക്തികളുടെ സ്വാധീനത്താല്‍ വഴിതെറ്റിയവര്‍ സൈന്യത്തിനു കീഴടങ്ങിയാല്‍ അവരോട് മൃദുസമീപനം സ്വീകരിക്കുമെന്നും സൈനീക മേധാവി വ്യക്തമാക്കി.

രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ട് 11 ദിവസം പിന്നിടുമ്പോള്‍ സംഘര്‍ഷങ്ങളില്‍ ഇതുവരെ 5,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 500-ഓളം സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആശങ്കപ്പെടുന്നു. വടക്കുപടിഞ്ഞാറന്‍ കുര്‍ദിഷ് മേഖലകളിലാണ് ഏറ്റവും കടുത്ത സംഘര്‍ഷങ്ങള്‍ നടന്നത്.

Protesters must surrender within 72 hours: Iranian government issues ultimatum

Share Email
LATEST
Top