ടെഹ്റാന്‍: ഇറാന്‍ ഭരണാധികാരി അയത്തുള്ള അലി ഖമേനി ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇതിനോടകം 35 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കെതിരായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ ഇറാനിലുടനീളം തുടരുകയാണ്.
ടെഹ്റാനും പടിഞ്ഞാറന്‍ പ്രവിശ്യകളും കേന്ദ്രീകരിച്ചുള്ള പ്രകടനങ്ങള്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 35 27 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും 1,000-ത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ചൊവ്വാഴ്ച ടെഹ്റാന്‍ പൊതുസ്ഥലത്ത് പ്രകടനക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു,
നോര്‍വേ ആസ്ഥാനമായുള്ള എന്‍ജിഒ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ഐഎച്ച്ആര്‍) പ്രകാരം, സുരക്ഷാ സേന 18 വയസ്സിന് താഴെയുള്ള അഞ്ച് പേരെയും വെടിവെച്ചുകൊലപ്പെടുത്തിയതായി വ്യക്തമാക്കുന്നു. ചൊവ്വാഴ്ച വെടിയേറ്റ് മരിച്ച ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ സുരക്ഷാ സേനയിലെ അംഗങ്ങളും കൊല്ലപ്പെട്ടതായി ഇറാനിയന്‍ അധികൃതര്‍ പറഞ്ഞു.
Protests intensify in Iran: 35 people killed













