പിഎസ്എല്‍വി-സി 62 ദൗത്യം പരാജയപ്പെട്ടു; പരാജയപ്പെട്ടത് മൂന്നാം ഘട്ടത്തില്‍

പിഎസ്എല്‍വി-സി 62 ദൗത്യം പരാജയപ്പെട്ടു; പരാജയപ്പെട്ടത് മൂന്നാം ഘട്ടത്തില്‍

ശ്രീഹരിക്കോട്ട: 2026 ലെ ഇന്ത്യയുടെ ആദ്യബഹിരാകാശ ദൗത്യം പരാജയപ്പെട്ടു. 16 പേലോഡുകളുമായുളള ഇസ്രോയുടെ പിഎസ്എല്‍വി-സി62 ദൗത്യമാണ് പരാജ യപ്പെത്. 260 ടണ്‍ ഭാരമുള്ള പിഎസ്എ ല്‍വി-ഡിഎല്‍  ഇന്ത്യന്‍ സമയം രാവിലെ 10:17 ന് ആണ് കുതിച്ചുയര്‍ന്നത്.  ആദ്യ രണ്ട് ഘട്ടങ്ങളിലൂടെയും കൃത്യത യോടെ കുതിച്ചുയര്‍ന്ന പിഎസ്എ ല്‍വി മൂന്നാ ഘട്ട ജ്വലനത്തിനുശേഷം കൂടുതല്‍  സിഗ്നലുകള്‍ ഒന്നും ലഭിച്ചില്ല.


2025 മേയ് മാസം നടന്ന പിഎസ്എ ല്‍വിയുടെ കഴിഞ്ഞ വിക്ഷേപണവും പരാജയമായിരുന്നു. ഇന്നത്തെ ദൗത്യത്തില്‍ ‘അന്വേഷ’ ഉപഗ്രഹം അടക്കമുള്ള 16 പേലോഡുകളുമായാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. വിക്ഷേപണം വിജമോ പരാജയമോ എന്നതില്‍ ഇതുവരെ ഇസ്രോ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  കുതിച്ചുയ ര്‍ന്നതിന് ശേഷം റോക്കറ്റിന്റെ  മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്നം ഉടലെടുത്തത്. ഇതോടെ റോക്കറ്റിന്റെ സഞ്ചാരപാത മാറിയെന്നും ഇസ്രോ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പഠിച്ച ശേഷം പുറത്തു വിടുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന പിഎസ്എല്‍വി-സി61 വിക്ഷേപണത്തിലും സമാന പ്രശ്നമായിരുന്നു ഐഎസ്ആര്‍ഒ നേരിട്ടത്. പിഎസ്എല്‍വിയുടെ കഴിഞ്ഞ വിക്ഷേപണത്തില്‍ ഉപഗ്രഹം നഷ്ടമായിരുന്നെങ്കിലും അന്ന് എന്താണ് പിഎസ്എല്‍വി റോക്കറ്റിന് സംഭവിച്ച സാങ്കേതിക പ്രശ്നം എന്നുള്ള വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നില്ല.
PSLV-C62 mission failed; failure occurred in the third phase

Share Email
Top