ഹൈദരാബാദ് : പതിനാറ് പേ ലോഡുകളുമായി 2026 ലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി 62ന്റെ വിക്ഷേപണം ഇന്നു നടക്കും. ഇന്നു രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററല് നിന്നും പഎസ്എല്‍വി കുതിച്ചുയരും.
ഇഒഎസ് എന്‍ വണ്‍ അന്വേഷ അടക്കം 16 പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ‘ഇഒഎസ് എന്‍ വണ്‍ അന്വേഷ’യ്ക്ക് ഒപ്പം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, 14 സഹ-പാസഞ്ചര്‍ ഉപഗ്രഹങ്ങളും സൂര്യ-സിന്‍ക്രണസ് ഭ്രമണപഥത്തില്‍ എത്തിക്കും. ഡിആര്‍ഡിഒയുടെ ഇന്‍സ്ട്രുമെന്റ്‌സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ഐആര്‍ഡിഇ) വികസിപ്പിച്ചെടുത്ത ഒരു ഹൈപ്പര്‍സ്‌പെക്ട്രല്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ.
പേ ലോഡുകളില്‍ യുകെ, ബ്രസീല്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാര്‍ട്ടപ്പായ ഓര്‍ബിറ്റല്‍ പാരഡൈമിന്റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യമിടുന്നത്.
PSLV-C62 will take off from Sriharikota today













