ഒഡീഷയില്‍ ക്വാറിയില്‍ സ്‌ഫോടനം: രണ്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍കുടുങ്ങിക്കിടക്കുന്നു

ഒഡീഷയില്‍ ക്വാറിയില്‍ സ്‌ഫോടനം: രണ്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍കുടുങ്ങിക്കിടക്കുന്നു

ധെങ്കനാല്‍: ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയില്‍ അനധികൃത കരിങ്കല്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ പറഞ്ഞു.ഗോപാല്‍പൂര്‍ ഗ്രാമത്തിനടുത്തുള്ള ക്വാറിയിലാണ് സ്‌ഫോടനം നടന്നതെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്വാറിയില്‍ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളും വലിയ കല്ലുകള്‍ കുഴിയിലേക്ക് വീഴുന്നതും സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ കാണാം.

പരിക്കേറ്റ നിരവധി തൊഴിലാളികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്‌ഫോടനം രാത്രി വൈകിയാണ് സംഭവിച്ചതെന്നും സ്ഥലത്ത് ഉണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമല്ലെന്നും അതിനാല്‍ തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അവര്‍ പറഞ്ഞു.

2025 സെപ്റ്റംബര്‍ എട്ടിന് ഡെന്‍കനാല്‍ ജില്ലാ മൈനിംഗ് ഓഫീസ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട ക്വാറിയാണിത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Quarry explosion in Odisha: Two killed, many trapped

Share Email
LATEST
More Articles
Top