മേയർ പദവി ലഭിക്കാത്തതിൽ അതൃപ്തിയില്ല; മലക്കം മറിഞ്ഞ് ആർ ശ്രീലേഖ; പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും വിമർശനം

മേയർ പദവി ലഭിക്കാത്തതിൽ  അതൃപ്തിയില്ല; മലക്കം മറിഞ്ഞ് ആർ ശ്രീലേഖ; പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും വിമർശനം

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിൽ തനിക്ക് ഒരു അതൃപ്തിയില്ലെന്ന് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ വ്യക്തമാക്കി. മേയർ പദവി വാഗ്ദാനം ചെയ്താണ് മത്സരരംഗത്തിറക്കിയതെന്ന് നേരത്തെ പറഞ്ഞതിൽ നിന്ന് മലക്കം മറിഞ്ഞാണ് ശ്രീലേഖ രംഗത്തെത്തിയത്. പാർട്ടി നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കാൻ താൻ തയ്യാറാണെന്നും, തന്നെ അവഗണിച്ചു എന്ന പ്രചാരണം ശരിയല്ലെന്നും അവർ പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അതൃപ്തിയുണ്ടെന്ന വാർത്ത, താൻ പറഞ്ഞതിനെ വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്നും ശ്രീലേഖ കുറ്റപ്പെടുത്തു.

തിരഞ്ഞെടുപ്പിന് ശേഷം നടന്ന ചടങ്ങുകളിൽ നിന്ന് നേരത്തെ മടങ്ങിയത് വ്യക്തിപരമായ ശാരീരിക അസ്വസ്ഥതകൾ മൂലമാണെന്നും, ഇതിന് രാഷ്ട്രീയമായ വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും ശ്രീലേഖ കൂട്ടിിച്ചേർത്തു. വി.വി. രാജേഷിനെ മേയറാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ താൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച ശാസ്തമംഗലം വാർഡിലെ ജനങ്ങളെ സേവിക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും അവർ പറഞ്ഞു.

മേയർ പദവി ലഭിക്കാത്തതിനെത്തുടർന്ന് തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ വന്ന വാർത്തകൾ തള്ളിക്കളഞ്ഞ ശ്രീലേഖ, വരും ദിവസങ്ങളിൽ സജീവമായി കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് അറിയിച്ചു. വാർഡിലെ ഓഫീസ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അവർ വ്യക്തത വരുത്തി. വി.കെ. പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത് സൗഹൃദപരമായ ഒരു അഭ്യർത്ഥന മാത്രമായിരുന്നുവെന്നും അവർ വിശദീകരിച്ചു.

Share Email
LATEST
More Articles
Top