മുംബൈ: ജാംനഗറിലെ റിലൈന്‍സ് റിഫൈനറിയില്‍ റഷ്യന്‍ എസംസ്‌കൃത എണ്ണ എത്തിച്ചുവെന്ന വാര്‍ത്ത റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തള്ളി. ജാംനഗര്‍ റിഫൈനറിയിലേക്ക് റഷ്യന്‍ എണ്ണ നിറച്ച മൂന്ന് കപ്പലുകള്‍ പോകുന്നു എന്ന ബ്ലൂംബെര്‍ഗിലെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നുകമ്പനി സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളുടെ റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ അടുത്തിടെ എത്തിച്ചിട്ടില്ലെന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി. ഈ മാസം റഷ്യന്‍ അസംസ്‌കൃത എണ്ണ എത്തിക്കാനുളള നീക്കവുമില്ലെന്നു കമ്പനി വ്യക്്തമാക്കി. കമ്പനിയുടെ പ്രതിശ്ചായയ്ക്ക് കളങ്കം വരുത്തുന്ന തെറ്റായ റിപ്പോര്‍ട്ടാണഅ പ്രസിദ്ധീകരിച്ചതെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ജാംനഗറിലുള്ള കയറ്റുമതി ആവശ്യത്തിനുള്ള റിഫൈനറിയില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരില്‍ ഒന്നാണ് റിലയന്‍സ്. ജാംനഗറിലെ അവരുടെ കൂറ്റന്‍ എണ്ണ ശുദ്ധീകരണ സമുച്ചയത്തില്‍ വെച്ച് ഈ എണ്ണ സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളാക്കി മാറ്റുന്നു.
ഈ സമുച്ചയത്തില്‍ രണ്ട് റിഫൈനറികള്‍ ഉണ്ട്. ഇതില്‍ ഒന്ന് യൂറോപ്യന്‍ യൂണിയനിലേക്കും യുഎസിലേക്കും ഇന്ധനം കയറ്റുമതി ചെയ്യുന്നു മറ്റൊന്ന് ആഭ്യന്തര വിപണിക്ക് വേണ്ടിയുള്ള പഴയ യൂണിറ്റാണ്.
Reliance denies reports of receiving Russian oil at Jamnagar refinery













