അനില്‍ ആറന്മുള
റിച്ച്മണ്ട് (ടെക്‌സാസ്): ഫോട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജിന്റെ പേരില്‍ കെട്ടിച്ചമച്ച ക്രിമിനല്‍ കേസില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ടണിനെയും അദ്ദേഹത്തിന്റെ മുഴുവന്‍ ഓഫീസിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ പി ജോര്‍ജിന്റെ അഭിഭാഷകര്‍ ബുധനാഴ്ച ഫയല്‍ ചെയ്ത ഹര്‍ജി കോടതി ഫൈലില്‍ സ്വീകരിച്ചു. കെ പി ജോര്‍ജിനെ പ്രോസിക്യൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മിഡില്‍ടണിന്റെ ദുരൂഹമായ പെരുമാറ്റത്തെക്കുറിച്ച് ടെക്‌സസ് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി അടുത്തിടെ ആരംഭിച്ച ക്രിമിനല്‍ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് ചെയ്തത്. ജനുവരി 28 ബുധനാഴ്ച ഫയല്‍ ചെയ്ത കേസ് ഇന്ന് വെള്ളിയാഴ്ച കോടതി പരിഗണിക്കുകയും വിചാരണക്കെടുക്കുകയും ചെയ്തു എന്നത് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണ വിവരങ്ങള്‍ ഹാജരാക്കാന്‍ എജന്‍സിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
458-ാമത് ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റില്‍ സമര്‍പ്പിച്ച ഫയലിംഗില്‍, ‘ടെക്‌സസ് കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ 2A.105 അനുസരിച്ച്, ഈ വിഷയവുമായി ബന്ധപ്പെട്ട ഗൂഡഡാലോചന കൃത്രിമ തെളിവുണ്ടാക്കല്‍ എന്നീ കാര്യങ്ങള്‍ക്കായി ജില്ലാ അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ടണ്‍ നിയമ നിര്‍വ്വഹണ ഏജന്‍സിയുടെ അന്വേഷണത്തിലാണ്, അദ്ദേഹത്തെ അയോഗ്യനാക്കണം’ എന്ന് ആരോപിക്കുന്നു.
ആര്‍ട്ടിക്കിള്‍ 2A.105 പ്രകാരം ‘അയോഗ്യതയ്ക്കുള്ള അടിസ്ഥാനങ്ങള്‍’ എന്ന സെക്ഷന്‍ ഉദ്ധരിച്ച്, ‘വിശ്വസനീയമായ തെളിവുകള്‍ അഭിഭാഷകന്‍ അവരുടെ പ്രോസിക്യൂട്ടറിയല്‍ അധികാരത്തിനുള്ളിലെ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ അന്വേഷണത്തിന് വിധേയനാണെന്ന് കാണിക്കുന്നുണ്ടെങ്കില്‍, ആര്‍ട്ടിക്കിള്‍ 2അ.105 പ്രകാരം ഒരു ജില്ലാ അല്ലെങ്കില്‍ കൗണ്ടി അറ്റോര്‍ണിയെ അയോഗ്യനാക്കിയതായി ഒരു ജഡ്ജി പ്രഖ്യാപിക്കണം. അയോഗ്യത അഭിഭാഷകന്റെ അന്വേഷണത്തിലേക്കും അതിന്റെ ഫലമായുണ്ടാകുന്ന ഏതെങ്കിലും പ്രോസിക്യൂഷനിലേക്കും ഉള്ള ഡി എ യുടെ അധികാരം പരിമിതപ്പെടുത്തുന്നു’ എന്ന് ആര്‍ട്ടിക്ക്ള്‍ പറയുന്നു.
ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ടണിന്റെ അഭിഭാഷകര്‍ എതിര്‍ത്ത ഹര്‍ജിയില്‍ വാദിക്കാന്‍ കെ.പി. ജോര്‍ജിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരായി. സഹ-കൗണ്‍സല്‍ ജാരെഡ് വുഡ്ഫില്‍, ജഡ്ജി ഡേവിഡ് എം. മെഡിന എന്നിവരോടൊപ്പം ഹാജരായ ജോര്‍ജ്ജ് അഭിഭാഷകന്‍ ടെറി യേറ്റ്‌സ്, കെ.പി. ജോര്‍ജ് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ക്രിമിനല്‍ പെരുമാറ്റത്തിന് ജില്ലാ അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ടണിനെതിരെ ഒരു ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ ഒരു നിയമ നിര്‍വ്വഹണ ഏജന്‍സി തന്നെ ബന്ധപ്പെടുകയും അഭിമുഖം നടത്തുകയും ചെയ്തതായി പ്രിസൈഡിംഗ് ജഡ്ജി മാഗി ജറാമില്ലോയെ അറിയിച്ചു.
പ്രമേയത്തെയും വെള്ളിയാഴ്ചത്തെ കോടതി വിചാരണയെയും കുറിച്ച് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് പറഞ്ഞു, ”എനിക്കെതിരായ വ്യക്തിപരവും രാഷ്ട്രീയവുമായ പ്രതികാരവുമായി ബന്ധപ്പെട്ട് ബ്രയാന്‍ മിഡില്‍ടണിന്റെ ക്രിമിനല്‍ പെരുമാറ്റം നിയമ നിര്‍വ്വഹണ ഏജന്‍സി അന്വേഷിക്കുന്നുണ്ടെന്ന് കേട്ടതില്‍ എനിക്ക് സന്തോഷമുണ്ട്. ജോര്‍ജ്ജ് സോറോസ് പിന്തുണയുള്ള ബ്രയാന്‍ മിഡില്‍ടണ്‍ പോലുള്ള ഡിസ്ട്രിക്ട് അറ്റോര്‍ണിയും അദ്ദേഹത്തിന്റെ തെമ്മാടികൂട്ടമായി മാറിയ ഓഫീസും അവരില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കണം, അവര്‍ അവരുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയും പൊതുജനങ്ങളുടെ വിശ്വാസം ലംഘിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് തിരഞ്ഞെടുക്കപ്പെട്ട കൗണ്ടി ജഡ്ജ് ആയ എന്നോട് ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍, അദ്ദേഹത്തിന് ആരോടും ഇത് ചെയ്യാന്‍ കഴിയും. പൊതുജനങ്ങളെ സുരക്ഷിതരാക്കാന്‍ ബ്രയാന്‍ മിഡില്‍ടണിനെ തടയണം.” ജോര്‍ജ് വികാരഭരിതനായി കോടതിയില്‍ പറഞ്ഞു. ഹര്‍ജിക്കൊപ്പം ‘കെ പി ജോര്‍ജിനെ എന്ത് വിലകൊടുത്തും ഞാന്‍ പൂട്ടും’ എന്ന ബ്രയാന്‍ മറ്റൊരാളോട് സംസാരിക്കുന്ന 20 മിനിറ്റ് നീണ്ട ഫോണ്‍ വിളിയുടെ ശബ്ദ രേഖയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജോര്‍ജിനെയും മറ്റു കമ്മീഷണര്‍മാരെയും വംശീയമായി അധിക്ഷേപിക്കുന്നതും ഈ രേഖയിലുണ്ട്. അത് ഡി എ ക്കു വിനയാകുമെന്നു തീര്‍ച്ചയാണ്.
ടെക്‌സസിലെ സാമാന്യേന വലുപ്പമുള്ള കൗണ്ടികളില്‍ ഒന്നായ ഫോട്‌ബെന്‍ഡ് കൗണ്ടിയുടെ ഭരണ തലവനാണ് മലയാളിയായ കെ പി ജോര്‍ജ്. കൗണ്ടി ജഡ്ജ് എന്നാണ് അദ്ദേഹത്തിന്റെ സ്ഥാനപ്പേര്. 1837 ല്‍ സ്ഥാപിതമായ കൗണ്ടിയില്‍ ജഡ്ജ് ആയിവരുന്ന ആദ്യത്തെ വെളുത്തവര്‍ഗക്കാരനല്ലാത്ത വ്യക്തിയാണ് ജോര്‍ജ്. രണ്ടാം പ്രാവശ്യവും ഉജ്വല ഭൂരിപക്ഷത്തോടെ ജയിച്ച ജോര്‍ജിന് അന്നുമുതല്‍ പലതുറകളില്‍ നിന്നും ശത്രുത നേരിടേണ്ടി വന്നിരുന്നു.
ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ (ഡി എ ) അനാവശ്യമായ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കൂട്ടാക്കാതിരുന്ന ജോര്‍ജിനെതിരെ കെട്ടിച്ചമച്ച കുറ്റങ്ങള്‍ക്കായി കേസ് എടുത്തു അദ്ദേഹത്തെ സ്ഥാനത്തുനിന്നും പുറംതള്ളാന്‍ ശ്രമിച്ച ഇപ്പോള്‍ ജോര്‍ജിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ അടിയറവു പറയുന്നത്. കൗണ്ടിയിലെ അതിശക്തമായ അധികാര സ്ഥാനം കയ്യാളുന്നയാളാണ് ഡിസ്ട്രിക്ട്അറ്റോര്‍ണി. ആരെയും ജയിലില്‍ അടക്കാനും വിടുതല്‍ നല്‍കാനും കഴിയുന്ന അധികാരമുള്ളയാള്‍. സ്ഥാനം രാജിവച്ചു പോയാല്‍ എല്ലാ കേസുകളും പിന്‍വലിക്കാം എന്ന ഓഫറും ഡി എ കൊടുത്തിരുന്നു. എന്നാല്‍ ഇതിനെല്ലാം എതിരെ സന്ധിയില്ലാതെ പോരാടുകയായിരുന്നു ജോര്‍ജ്.
Relief for KP George: Texas Law Enforcement Agency launches investigation against District Attorney













