ഇറാനിലെ സാഹചര്യം അതിരൂക്ഷമെന്നു മടങ്ങിയെത്തിയ ഇന്ത്യക്കാര്‍

ഇറാനിലെ സാഹചര്യം അതിരൂക്ഷമെന്നു മടങ്ങിയെത്തിയ ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: ആഭ്യന്തര പ്രതിഷേധം ശക്തിയായ ഇറാനിലെ നിലവിലെ സാഹചര്യം അതിരൂക്ഷമെന്നു ഇറാനില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യക്കാര്‍. ഇറാനിലെസ്ഥിതിഗതികള്‍ മോശമായതിനു പിന്നാലെ ഇന്ത്യക്കാരോട് തിരികെ എത്താന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇറാനില്‍ നിന്നും വലിയ തോതില്‍ ഇന്ത്യക്കാര്‍ മടങ്ങിവരുന്നുണ്ട്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇന്ത്യക്കാര്‍ ഇറാനിലെ നിലവിലെ സാഹചര്യം വ്യക്തമാക്കി.

സമീപ ആഴ്ചകളിലാണ് സ്ഥിതി കൂടുതല്‍ വഷളായതെന്നു മടങ്ങിയെത്തിയ ഒരാള്‍ പ്രതികരിച്ചു.കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകളിലാണ് പ്രശ്‌നങ്ങള്‍ നേരിട്ടത്. പുറത്ത് പോകുമ്പോള്‍, പ്രതിഷേധക്കാര്‍ കാറിന് മുന്നില്‍ വരും. അവര്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതുകൊണ്ട് കുടുംബങ്ങളെ ഒന്നും അറിയിക്കാന്‍ കഴിഞ്ഞില്ല എംബസിയെ പോലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ പ്രക്ഷോഭങ്ങള്‍ അപകടകരമാണെന്ന് മടങ്ങിയെത്തിയ ജമ്മു കശ്മീര്‍ സ്വദേശി സൂചിപ്പിച്ചു.മടങ്ങിയെത്തിവരെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഞങ്ങളുടെ കുടുംബാംഗം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.

Returning Indians say the situation in Iran is dire

Share Email
LATEST
More Articles
Top