യുക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ റഷ്യയുടെ  മിസൈൽ ആക്രമണം

യുക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ റഷ്യയുടെ  മിസൈൽ ആക്രമണം

കീവ് : റഷ്യ യുക്രെയിൻ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നു. യുക്രയിനും -പോളണ്ടും  അതിർത്തി പങ്കിടുന്ന മേഖലയിൽ റഷ്യ മിസൈൽ ആക്രമണം നടത്തി.  വ്യാഴാഴ്‌ രാത്രി ഹൈപ്പർ സോ ണിക്മിസൈലാക്രമണമാണ്  നടത്തിയത്.

ശബ്ദത്തെക്കാൾ പതിന്മടങ്ങു വേഗമുള്ള  ഒറേഷ്നിക് ഹൈപ്പർ സോണിക് മിസൈൽ ലവിവ് മേഖലയിലാണു പ്രയോഗിച്ചത്. കഴിഞ്ഞ മാസം പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിന്റെ വസതി ലക്ഷ്യമിട്ടു യുക്രയിൻ നടത്തിയ ഡ്രോണാക്രമണത്തിനുള്ള മറുപടിയാണെന്നും  ആക്രമണത്തിന് ഉപയോഗിച്ച ഡ്രോൺ നിർമിച്ച ഫാക്‌ടറിയാണു ലക്ഷ്യമിട്ടതെന്നും റഷ്യ പ്രതികരിച്ചു. 

ഇതിന് പിന്നാലെ കിവിൽ വ്യാപകമായി  വ്യോമാക്രമണവും റഷ്യ നടത്തി. നാലു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കീവിലെ ഖത്തർ എംബസിക്കു കേടുപാടുണ്ടാ യി.50,000 കെട്ടിടങ്ങ ളിലേക്കുള്ള വൈ ദ്യുതിബന്ധം നിലച്ചു. ഈ മേഖല പൂർണ്ണ മായും ഇരുട്ടിലായി.

പോളണ്ടിന്റെ അതിർത്തിയിൽനിന്ന് 60 കിലോമീറ്റർ മാറിയായിരുന്നു ഹൈപ്പർസോണിക് മിസൈലാക്രമണം. ഇതിനിടെ റഷ്യ നടത്തിയ ആക്രമണം  യൂറോപ്പിൻ്റെ സുരക്ഷയ്ക്കു ഭീഷണിയാ ണെന്നു  യുക്രെയ്ൻ പ്രതികരിച്ചു. 

Russia launches missile attack on Ukraine-Poland border

Share Email
Top