മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ വസതിക്കു നേരെ യുക്രയിന്‍ ആക്രമണം നടത്താനായി ഉപയോഗിച്ചുവെന്നവകാശപ്പെടുന്ന ഡ്രോണിന്റെ വീഡിയോ ദൃശ്യം റഷ്യ പുറത്തുവിട്ടു. വീഡിയോയില്‍, വനപ്രദേശത്ത് മഞ്ഞുവീഴ്ചയില്‍ കിടക്കുന്ന തകര്‍ന്ന ഒരു ഡ്രോണ്‍ ആണ് കാണുന്നത്. ഇന്നലെയാണ് പ്രതിരോധ മന്ത്രാലയം ഡ്രോണിന്റെ വീഡിയോ പ്രസിദ്ധീകരിച്ചത്. അത് ആക്രമണം നടത്താന്‍ ഉപയോഗിച്ചതാണെന്നാണ് റഷ്യയുടെ അവകാശവാദം.
സ്‌ഫോടകശേഷിയുള്ള ഡ്രോണ്‍ ആണിതെന്നാണ് റഷ്യവ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ റഷ്യയുടെ പരാമര്‍ശത്തെ നുണയെന്നാണ് യുക്രെയിന്‍ പ്രതികരണം നടത്തിയിട്ടുള്ളത്. സമാധാന ശ്രമങ്ങളെ ‘പാളം തെറ്റിക്കാനുള്ള’ ശ്രമമാണ് വീഡിയോയെന്ന് യൂറോപ്യന്‍ യൂണിയനും പറഞ്ഞു.
ഡ്രോണ്‍ ആക്രമണത്തെ ‘ഭീകരാക്രമണം’ എന്നും പുടിനെതിരായ വ്യക്തിപരമായ ആക്രമണംഎന്നുമായിരുന്നു നേരത്തെ റഷ്യ പ്രതികരിച്ചത്. ഡിസംബര്‍ 28 ന് വൈകുന്നേരം 7:00 മണിയോടെയാണ് ആക്രമണം ആരംഭിച്ചതെന്നും പുടിന്റെ വസതിക്ക് നേരെ ‘കൂട്ട’ ഡ്രോണ്‍ വിക്ഷേപണമായിരുന്നുവെന്നും എന്നാല്‍ പുടിന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
Russia releases video of drone it claims Ukraine used to attack Putin’s home













