ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ സാമ്പത്തീക ഇടപാടുകൾ വിശദമായി അന്വേഷിക്കാൻ എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ സാമ്പത്തീക ഇടപാടുകൾ വിശദമായി അന്വേഷിക്കാൻ എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ ക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത  തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളില്‍  അന്വേഷണം നടത്താൻ  എസ്‌ഐടി. ഇതിനായി തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.

കണ്ഠരര് രാജീവരര്‍ക്കെതിരെ   ഗുരുതര കുറ്റകൃത്യങ്ങള്‍ എസ്‌ഐടി കണ്ടെത്തി യിരുന്നു. ഇത് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രി ആചാര .ലംഘനം നടത്തുകയും ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്‌ഐടി പറയുന്നു

സ്വർണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്പോണ്‍സറാക്കി നിയ മിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതും കണ്ഠരര് രാജീവരാ ണെന്നാ ണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

 ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയത് കണ്ഠരര് രാജീവര് എല്ലാ  കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു. പോറ്റി നടത്തിയ ഇടപെടലുകള്‍ക്കെല്ലാം തന്ത്രി മൗനാനുവാദം നല്‍കിയിരുന്നതായും കണ്ടെത്തി.

സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടു പോയതെ ന്നറിയാമായിട്ടും പാളികള്‍ കൊണ്ടുപോ കുന്നതിനെ എതിര്‍ക്കാന്‍ തന്ത്രി ശ്രമിച്ചില്ലെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

ദേവസ്വം മാനുവല്‍ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. കട്ടിളപ്പാളി കൊണ്ടു പോയത് അനുമതിയോടെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽകാര്യങ്ങൾ വെളിപ്പെടുമെന്നാണ് അറിവ്.

Sabarimala gold robbery: SIT to investigate Thantri’s financial transactions in detail

Share Email
LATEST
More Articles
Top